ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

നിരക്ക് വര്‍ധന: സ്ഥിര നിക്ഷേപത്തിന് യോജിച്ച സമയം

ന്യൂഡല്‍ഹി: 2023 യൂണിയന്‍ ബജറ്റിന് ശേഷമുള്ള ആദ്യ ധനനയ യോഗത്തില്‍, റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തയ്യാറായി. നിരക്ക് വര്‍ധനയുടെ ഫലം ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിനാല്‍ സ്ഥിര നിക്ഷേപകര്‍ക്ക് ഇനി ചാകരയാകും. ബാങ്കുകളുടെ എഫ്ഡി നിരക്ക് പ്രഖ്യാപനത്തിന് കാതോര്‍ക്കുകയാണെന്ന് എസ്എജി ഇന്‍ഫോടെക് എംഡി അമിത് ഗുപ്ത പറയുന്നു.

“ബാങ്ക് വായ്പാ നിരക്കുകളിലെ വര്‍ദ്ധനവ് ബാങ്ക് നിക്ഷേപകരെയും വായ്പ എടുക്കുന്നവരെയും നേരിട്ട് ബാധിക്കും.ബാങ്കുകള്‍ അവരുടെ ഉപഭോക്തൃ വായ്പകളുടെ പലിശ നിരക്ക് വീണ്ടും ഉയര്‍ത്തും. പ്രതിമാസ ഇഎംഐ വര്‍ദ്ധിപ്പിക്കുന്നതിന് പകരം കാലാവധി നീട്ടാനായിരിക്കും ചിലര്‍ ശ്രമിക്കുക,” ഗുപ്ത പറഞ്ഞു.

സ്ഥിര നിക്ഷേപത്തിന് യോജിച്ച സമയം
നിശ്ചിത വരുമാന സ്‌കീമുകളില്‍ നിക്ഷേപിക്കാന്‍ പറ്റിയ സമയമാണിതെന്ന് എല്‍ഐസി മ്യൂച്വല്‍ ഫണ്ടിലെ സിഐഒ-ഡെറ്റ് മാര്‍സ്ബാന്‍ ഇറാനി പറയുന്നു. യീല്‍ഡ് കര്‍വ് ആകര്‍ഷകമാണ്. ബാങ്കുകള്‍ നിക്ഷേപ നിരക്കുകള്‍ ഉയര്‍ത്തുമെന്നതിനാല്‍ സ്ഥിരനിക്ഷേപ നിക്ഷേപകര്‍ക്ക് ഇതൊരു ശുഭവാര്‍ത്തയാണെന്ന് ക്ലിയര്‍ സ്ഥാപകനും സിഇഒയുമായ അര്‍ച്ചിത് ഗുപ്തയും പറഞ്ഞു.

“ഡിപ്പോസിറ്റിന്റെ നിരക്ക് മാര്‍ജിന്‍ വര്‍ദ്ധിക്കും. ഇത് എഫ്ഡികളെ കൂടുതല്‍ ആകര്‍ഷകമാക്കുകയും സ്ഥിരവരുമാന ഉറവിടം സൃഷ്ടിക്കുകയും ചെയ്യും. ഇക്കാരണത്താല്‍, കൂടുതല്‍ ആളുകള്‍ എഫ്ഡികളിലേയ്ക്ക് തിരിയാന്‍ സാധ്യതയുണ്ട്. അതുവഴി വിപണിയില്‍ പണക്ഷാമം അനുഭവപ്പെടും. ഇതോടെ ചെലവ് ചെയ്യല്‍ കുറയും,”ഗുപ്ത പറയുന്നു.

X
Top