തിരുവനന്തപുരം: ഏഷ്യയിലെ പ്രമുഖ ഭക്ഷ്യോത്പ്പാദകരായ ബീറ്റാഗ്രൂപ്പ് ആഫ്രിക്കയിലെ ഗുനിയ ബസാവു സര്‍ക്കാരുമായി വന്‍ കശുവണ്ടി വ്യാപാര കരാറിന് ധാരണയായി. ഗുനിയ ബസാവു ധനകാര്യമന്ത്രി ലാന്‍സിന്‍ കോണ്‍ടെയും ബീറ്റഗ്രൂപ്പ് ഡയറക്ടര്‍ കെ.പി.രമേശ്കുമാറും ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. കരാര്‍പ്രകാരം ബീറ്റാഗ്രൂപ്പ് ഗുനിയബസാവുവിലെ കശുവണ്ടി വ്യവസായത്തില്‍ 10 കോടി യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ജെ.രാജ്‌മോഹന്‍പിള്ള പറഞ്ഞു. സംഭരണത്തിനും, സംസ്ക്കരണത്തിനും വിപണത്തിനുമായി വിപുലമായ സംവിധാനങ്ങള്‍ ഒരുക്കാനും പദ്ധതിയുണ്ട്. ഗ്രൂപ്പ് ഡയറക്ടര്‍മാരായ രാജ്‌നാരായണന്‍പിള്ള, സച്ചിദാനന്ദന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
നട്ട് കിങ്ങ്, ഒലേ എന്നീ കാഷ്യൂ ബ്രാൻഡുകൾ ബീറ്റ ഗ്രൂപ്പിൻ്റേതാണ്. കശുവണ്ടി സംസ്ക്കരണ, വ്യാപാര രംഗത്തെ ആഗോള പ്രമുഖരാണ് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബീറ്റ ഗ്രൂപ്പ്.