കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

മദ്യക്കുപ്പികള്‍ക്ക് സുരക്ഷ ഉറപ്പാക്കാൻ ക്യുആര്‍ കോഡ് നിര്‍ബന്ധമാക്കാൻ ബെവറജസ് കോര്‍പ്പറേഷൻ

തിരുവനന്തപുരം: മദ്യക്കുപ്പികളില്‍ സുരക്ഷ ഉറപ്പാക്കാൻ ഫെബ്രുവരി മുതല്‍ ക്യു.ആർ. കോഡ് നിർബന്ധമാക്കാൻ ബെവറജസ് കോർപ്പറേഷൻ തീരുമാനിച്ചു.

മദ്യക്കമ്പനികള്‍ക്ക് ഒരു കോടി രൂപവീതം അധിക ബാധ്യതവരുത്തുന്ന സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച്‌ ധാരണയായിട്ടില്ല.

ക്യു.ആർ. കോഡ് സ്റ്റിക്കറിന്റെ ചെലവ് വഹിക്കാൻ െബവറജസ് കോർപ്പറേഷൻ തയ്യാറാണെങ്കിലും യന്ത്രസംവിധാനങ്ങള്‍ക്ക് വേണ്ടിവരുന്ന മുതല്‍മുടക്കാണ് മദ്യക്കമ്പനികളെ പിന്തിരിപ്പിക്കുന്നത്.

ബവറജസ് കോർപ്പറേഷൻ കടുംപിടിത്തം തുടർന്നാല്‍ മദ്യവിതരണം തടസ്സപ്പെടും. പ്രതിസന്ധി പരിഹരിക്കാൻ മദ്യക്കമ്പനികളെ ചർച്ചയ്ക്കുവിളിച്ചിട്ടുണ്ട്.

ഒരോ മദ്യക്കുപ്പിയും തിരിച്ചറിയാൻ കഴിയുന്ന വിധത്തില്‍ ക്യു.ആർ. കോഡ് പതിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. നിർമാണ വേളയില്‍ ഡിസ്റ്റിലറികളില്‍നിന്നാണ് പതിക്കേണ്ടത്. കോർപ്പറേഷന് മദ്യം നല്‍കുന്ന 100-ഓളം വിതരണക്കാർ ഇതിനുള്ള സംവിധാനം സജ്ജീകരിക്കേണ്ടിവരും.

പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കല്‍സ് മാത്രമാണ് ക്യു.ആർ.കോഡ് സജ്ജീകരിച്ചിട്ടുള്ളത്. തിരുവല്ല ഫാക്ടറിയില്‍ ഇത് സജ്ജീകരിക്കാൻ ഒരു കോടി രൂപ ചെലവായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവല്ല, നെടുമങ്ങാട് ഗോഡൗണുകളിലേക്ക് ക്യു.ആർ. കോഡ് പതിച്ച മദ്യം നല്‍കുന്നുണ്ട്.

ബെവറജസ് കോർപ്പറേഷന്റെ ഹോളോഗ്രാം പതിച്ച സുരക്ഷാ ലേബലാണ് ഇപ്പോള്‍ കുപ്പികളില്‍ പതിക്കുന്നത്. കൂടുതല്‍ സുരക്ഷിതത്വത്തിന് പുറമേ ലേബല്‍ പതിക്കുന്നതിലെ കാലതാമസവും അധികജോലിയും ഒഴിവാക്കാനാകുമെന്നതാണ് ക്യു.ആർ. കോഡ് സംവിധാനത്തിന്റെ നേട്ടം.

X
Top