Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

38.49 ശതമാനം വർദ്ധനവോടെ 513.09 കോടി രൂപയുടെ വില്പന നടത്തി ബിഎഫ് യൂട്ടിലിറ്റീസ്

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച പാദത്തിലെ ബിഎഫ് യൂട്ടിലിറ്റീസിന്റെ ഏകീകൃത അറ്റാദായം 130.17 ശതമാനം ഉയർന്ന് 21.36 കോടി രൂപയായി, 2021 മാർച്ച് പാദത്തിൽ ഇത് 9.28 കോടി രൂപയായിരുന്നു. പ്രസ്തുത പാദത്തിലെ കമ്പനിയുടെ വിൽപ്പന 2021 മാർച്ചിൽ അവസാനിച്ച പാദത്തിലെ 113.19 കോടി രൂപയിൽ നിന്ന് 57.62 ശതമാനം ഉയർന്ന് 178.41 കോടി രൂപയായി. അതേപോലെ, 2022 മാർച്ചിൽ അവസാനിച്ച മുഴുവൻ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 50.83 കോടി രൂപയായിരുന്നു. എന്നാൽ 2021 മാർച്ചിൽ അവസാനിച്ച മുൻവർഷത്തിൽ 2.47 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിൽപ്പന 2021 മാർച്ചിൽ അവസാനിച്ച മുൻവർഷത്തെ 370.50 കോടിയിൽ നിന്ന് 38.49% ഉയർന്ന് 513.09 കോടി രൂപയായി വർദ്ധിച്ചു. കാറ്റാടി മിൽ സാങ്കേതികവിദ്യയിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ബിഎഫ് യൂട്ടിലിറ്റീസ് ലിമിറ്റഡ്. കാറ്റാടിമിൽ ഊർജ്ജത്തിന്റെ വൻ സാധ്യതകൾ കണക്കിലെടുത്ത്, ഭാവിയിൽ നിലവിലെ ശേഷി വിപുലീകരിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. 

X
Top