
കൊച്ചി: ഭാരത് ബ്രാൻഡ് രണ്ടാം ഘട്ട വിൽപ്പന സർക്കാർ ആരംഭിച്ചു. സബ്‌സിഡി നിരക്കിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ ലഭിക്കും. ജനങ്ങൾ കുറഞ്ഞ നിരക്കിൽ ഭക്ഷ്യവസ്തുക്കൾ നൽകാൻ വേണ്ടി കഴിഞ്ഞ വർഷം സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഭാരത് ബ്രാൻഡ്.
അരി, ഗോതമ്പ്, സുഗന്ധ വ്യഞ്ജനങ്ങൾ, പറയറുവർഗങ്ങൾ, എണ്ണക്കുരു, ഉള്ളി എന്നിവ സബ്സിഡ് നിരക്കിൽ വാങ്ങാൻ സാധിക്കും. ഭാരത് ബ്രാൻഡ് ഉത്പന്നങ്ങൾ നാഫെഡ്, എൻസിസിഎഫ്, സെൻട്രൽ സ്റ്റോറുകൾ, കേന്ദ്രീയ ഭണ്ഡാര്‍ എന്നീ സഹകരണ സ്ഥാപനങ്ങളിലൂടെ വാങ്ങാനാകും. മാത്രമല്ല, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും സാധനങ്ങൾ വാങ്ങാൻ സാധിക്കും.
റീട്ടെയിൽ വിൽപ്പന പദ്ധതിയുടെ ആദ്യ ഘട്ടം 2023 ഒക്ടോബറിൽ ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഗോതമ്പ് പൊടി, അരി തുടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ് വിൽപ്പനക്കായി എത്തുന്നത്. അരി കിലോയ്‌ക്ക് 34 രൂപ നിരക്കിൽ ലഭ്യമാകും. മാത്രമല്ല, അഞ്ച് കിലോ ഗോതമ്പ് പൊടി കിലോയ്‌ക്ക് 30 രൂപ നിരക്കിൽ ലഭിക്കും.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 3.69 ലക്ഷം ടൺ ഗോതമ്പും 2.91 ലക്ഷം ടൺ അരിയും സെൻട്രൽ ഫുഡ് കോർപ്പറേഷൻ വിതരണം ചെയ്യുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. തീരുന്നത് വരെ സബ്‌സിഡി നിരക്കിൽ വിൽപ്പന തുടരും. അതിനുശേഷം ആവശ്യമെങ്കിൽ കൂടുതൽ ഗോതമ്പും അരിയും വിൽപ്പനയ്‌ക്കെത്തിക്കും. എന്നും അദ്ദേഹം കൂട്ടിചേർത്തു.
2023 ഒക്ടോബർ മുതൽ 2024 ജൂൺ വരെ ഭാരത് ബ്രാൻഡിൽ സാധനങ്ങളുടെ വിതരണം ആദ്യഘട്ടം ആണ് നടന്നത്. ഗോതമ്പ് പൊടി കിലോയ്‌ക്ക് 27.5 രൂപയ്‌ക്കും അരി 29 രൂപയ്‌ക്കും ആണ് ജനങ്ങളുടെ അടുത്തേക്ക് എത്തിയിരുന്നത്. 15.20 ലക്ഷം ടൺ ഗോതമ്പ് പൊടിയും 14.58 ലക്ഷം ടൺ അരി ആണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്.
ഒന്നാം ഘട്ടത്തിൽ അരി വിൽപന കുറഞ്ഞതിനെക്കുറിച്ച് പല കോണുകളിൽ നിന്നും ആക്ഷേപങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ സർക്കാർ ബിസിനസ് ലക്ഷ്യം വെച്ചല്ല ഇത് ചെയ്യുന്നതെന്നും വിപണിയിൽ വില നിയന്ത്രിക്കുക, ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുക എന്നതാണ് സർക്കാറിന്റെ മുദ്യാവാദ്യം എന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.
വിലക്കയറ്റത്തെ നിയന്ത്രിക്കാനാണ് ഭാരത് ബ്രാൻഡ് ഉത്പന്നങ്ങൾ ഓൺലൈൻ മുഖേനെ വിൽക്കാൻ ശ്രമം നടത്തുന്നത്.