
ഡൽഹി: ഇന്ത്യൻ എയർഫോഴ്സിനായി (ഐഎഎഫ്) 2,971 കോടി രൂപയുടെ വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈലുകൾ (ബിവിആർഎഎം) നിർമ്മിക്കുന്നതിനായി ഭാരത് ഡൈനാമിക്സ് ലിമിറ്റഡുമായി (ബിഡിഎൽ) കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം (എംഒഡി). ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത അസ്‌ട്രാ മാർക്ക്-1 മിസൈലിന് 75 കിലോമീറ്റർ പരിധിയിൽ ശത്രു യുദ്ധവിമാനങ്ങളെ നേരിടാൻ കഴിയുമെന്ന് 2016 മെയ് 6-ന് എംഒഡി ലോക്‌സഭയിൽ പറഞ്ഞിരുന്നു.
ആസ്ട്ര മാർക്ക്-I മിസൈലിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും നിർമ്മാണത്തിനായി ഡിആർഡിഒയിൽ നിന്ന് ബിഡിഎല്ലിലേക്ക് സാങ്കേതികവിദ്യ കൈമാറുന്നത് പൂർത്തിയായി, നിലവിൽ ഇതിന്റെ ഉത്പാദനം പുരോഗമിക്കുകയാണ്. വെടിക്കോപ്പുകളുടെയും മിസൈൽ സംവിധാനങ്ങളുടെയും ഇന്ത്യയിലെ പ്രമുഖ നിർമ്മാതാക്കളിൽ ഒരാളാണ് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL).