ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് 250 കോടിയുടെ ഓർഡർ നേടി ഭാരത് ഇലക്ട്രോണിക്സ്

ഡൽഹി: പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് 250 കോടി രൂപ മൂല്യമുള്ള ഓർഡർ ലഭിച്ചതായി അറിയിച്ച് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. ഓർഡറുമായി ബന്ധപ്പെട്ട് ഭാരത് ഇലക്‌ട്രോണിക്‌സ് ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിരോധ മന്ത്രാലയവുമായി ഏകദേശം 250 കോടി രൂപയുടെ കരാർ ഒപ്പിട്ടു. ഒമ്പത് ഇന്റഗ്രേറ്റഡ് എഎസ്‌ഡബ്ല്യു കോംപ്ലക്‌സ് (ഐഎസി) എംഒഡി സി സിസ്റ്റങ്ങളുടെ വിതരണം നടത്തുന്നതിനാണ് നിർദിഷ്ട ഓർഡർ. ഐഎസി എംഒഡി, സി എന്നത് ഇന്ത്യൻ നാവികസേനയുടെ എല്ലാ ഉപരിതല കപ്പലുകൾക്കുമുള്ള ഒരു സംയോജിത ആന്റി സബ്മറൈൻ വാർഫെയർ (ASW) സംവിധാനമാണ്.

ഇന്ത്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു എയ്റോസ്പേസ്, ഡിഫൻസ് ഇലക്ട്രോണിക്സ് കമ്പനിയാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL). ഇത് പ്രാഥമികമായി ഗ്രൗണ്ട്, എയ്‌റോസ്‌പേസ് ആപ്ലിക്കേഷനുകൾക്കായി വിപുലമായ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഒമ്പത് പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാണ് ബിഇഎൽ.  

X
Top