ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ബോണസ് ഓഹരി വിതരണത്തിനൊരുങ്ങി ഭാരത് ഇലക്ട്രോണിക്‌സ്

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണ നിര്‍ദ്ദേശത്തിന് ഭാരത് ഇലക്ട്രോണിക്‌സ് (ഭെല്‍ ) ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. 2:1 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ വിതരണം ചെയ്യുക. ഇതിനായി 487.32 കോടി രൂപ ചെലവഴിക്കും.

തീരുമാനപ്രകാരം 1 ഓഹരി കൈവശം വയ്ക്കുന്ന ഉടമയ്ക്ക് 2 ഓഹരികള്‍ ലഭ്യമാകുമെന്ന് കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. നിലവില്‍ 274.65 രൂപയിലാണ് ഓഹരിയുള്ളത്. 287.80 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയരം.

58490.41വിപണി മൂല്യമുള്ള ലാര്‍ജ് ക്യാപ്പ് കമ്പനിയായ ഭെല്‍ ജൂണിലവസാനിച്ച പാദത്തില്‍ 3222.82 കോടി രൂപ വരുമാനം നേടിയിരുന്നു. തൊട്ടുമുന്‍പാദത്തേക്കാള്‍ 49.67 ശതമാനം കുറവാണ് ഇത്. 356.13 കോടി രൂപയാണ് ലാഭം.

പ്രവര്‍ത്തനമാര്‍ജിന്‍ 2022 മൂന്നാം പാദത്തില്‍ കുറഞ്ഞിരുന്നു. ഈ പാദത്തില്‍ അത് വീണ്ടെടുക്കാന്‍ തുടങ്ങി. ഇബിഐടിഡിഎ മാര്‍ജിന്‍ കുറയുന്നതിലേക്ക് നയിക്കുന്ന ഫിക്‌സഡ് കോസ്റ്റുകളിലെ വര്‍ദ്ധനയും കമ്പനി നികത്തി. റഡാര്‍, ആശയവിനിമയ ഉപകരണങ്ങള്‍, ഇലക്ട്രോണിക് യുദ്ധോപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന പ്രതിരോധരംഗത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമാണ് ഭാരത് ഇലക്ട്രോണിക്‌സ്.

X
Top