രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

മോട്ടറോളയുമായി കൈകോർത്ത് ഭാരത് ഇലക്ട്രോണിക്‌സ്

മുംബൈ: ബ്രോഡ്‌ബാൻഡ്, പുഷ്-ടു-ടോക്ക് സേവന മേഖലയിലെ സഹകരണത്തിനായി മോട്ടറോള സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കൈകോർത്ത് നവരത്‌ന ഡിഫൻസ് പിഎസ്‌യു ആയ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎൽ). ഇതിനായി ഇരു കമ്പനികളും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.

ബിഇഎൽ, മോട്ടറോള എന്നിവയുടെ പരസ്പര പൂരക ശക്തികളും കഴിവുകളും പ്രയോജനപ്പെടുത്താനാണ് ധാരണാപത്രം ലക്ഷ്യമിടുന്നതെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

പുഷ്-ടു-ടോക്ക് (PTT) സേവനമായ മോട്ടറോള വേവ് പിടിഎക്സ് ഉപയോഗിച്ച് കൂടുതൽ വേഗത്തിലും കാര്യക്ഷമതയിലും ടീമുകളെ ബന്ധിപ്പിച്ച് കൊണ്ട് പ്രൊഫഷണൽ മൊബൈൽ റേഡിയോ സെഗ്‌മെന്റ് ഉപയോക്താക്കളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ ഇത് കമ്പനിയെ സഹായിക്കുമെന്ന് ബിഇഎൽ പ്രസ്താവനയിൽ പറഞ്ഞു. ഒരു സ്വതന്ത്ര നെറ്റ്‌വർക്ക് മൾട്ടിമീഡിയ കമ്മ്യൂണിക്കേഷൻ സേവനമാണ് വേവ് പിടിഎക്സ്.

ഇതിന് പുറമെ ബിഇഎൽ ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യാ മേഖലയിലെ സഹകരണത്തിനായി സിംഗപ്പൂരിലെ ഇൻറിയുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു. ബ്ലോക്ക്‌ചെയിൻ സാങ്കേതിക വിദ്യയിൽ ഇൻറി, ഭാരത് ഇലക്ട്രോണിക്‌സ് എന്നിവയുടെ സംയുക്ത ശക്തിയും കഴിവുകളും പ്രയോജനപ്പെടുത്തുക എന്നതാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം.

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു എയ്റോസ്പേസ്, ഡിഫൻസ് ഇലക്ട്രോണിക്സ് കമ്പനിയാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL). ഇത് പ്രാഥമികമായി ഗ്രൗണ്ട്, എയ്‌റോസ്‌പേസ് ആപ്ലിക്കേഷനുകൾക്കായി വിപുലമായ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു.

X
Top