ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

പൂനെയിൽ പുതിയ പ്ലാന്റ് സ്ഥാപിച്ച് ഭാരത് ഇലക്‌ട്രോണിക്‌സ്

മുംബൈ: കമ്പനിയുടെ പൂനെ യൂണിറ്റിൽ ലിഥിയം അയോൺ ഡെവലപ്‌മെന്റ് സെന്ററും ബാറ്ററി ഓട്ടോമേറ്റഡ് അസംബ്ലി പ്ലാന്റും സ്ഥാപിച്ചതായി അറിയിച്ച് നവരത്‌ന ഡിഫൻസ് പിഎസ്‌യു ആയ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎൽ).

ലി-അയൺ പ്രിസ്മാറ്റിക് സെൽ വികസനത്തിനും നിർമ്മാണത്തിനുമുള്ള പൈലറ്റ് പ്ലാന്റ് ബിഇഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ദിനേശ് കുമാർ ബത്ര ഉദ്ഘാടനം ചെയ്തു. ഇവിടെ ആനോഡ്, കാഥോഡ്, ഇലക്‌ട്രോലൈറ്റ്, ബൈൻഡർ തുടങ്ങിയ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് കമ്പനി 3.2V, 10 Ah / 25 Ah എന്നിങ്ങനെ മൂന്ന് തരം ലി-അയൺ പ്രിസ്മാറ്റിക് സെല്ലുകൾ വികസിപ്പിക്കും.

പ്രാഥമികമായി ഗവേഷണത്തിലും വികസനത്തിലും (ആർ ആൻഡ് ഡി) ശ്രദ്ധ കേന്ദ്രീകരിക്കുന്ന 5 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റാണിതെന്ന് ബത്ര പറഞ്ഞു. മിലിട്ടറി കമ്മ്യൂണിക്കേഷൻസ്, റഡാറുകൾ, മിസൈൽ സിസ്റ്റംസ്, നേവൽ സിസ്റ്റംസ്, ഇലക്‌ട്രോണിക് വാർഫെയർ & ഏവിയോണിക്‌സ് തുടങ്ങിയ മേഖലകളിൽ ഉൽപ്പന്നങ്ങളും സംവിധാനങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു മൾട്ടി-പ്രൊഡക്റ്റ്, മൾട്ടി-ടെക്‌നോളജി, മൾട്ടി-യൂണിറ്റ് കൂട്ടായ്മയാണ് ബിഇഎൽ.

അതിന്റെ പ്രതിരോധേതര ബിസിനസ് വിഭാഗത്തിൽ ഇവിഎംകൾ, ഹോംലാൻഡ് സെക്യൂരിറ്റി & സ്മാർട്ട് സിറ്റികൾ, സോളാർ, സാറ്റലൈറ്റ് ഇന്റഗ്രേഷൻ & സ്പേസ് ഇലക്ട്രോണിക്സ്, റെയിൽവേ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്നു.

X
Top