Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഡിഐ ബെലാറസുമായി ധാരണാപത്രം ഒപ്പുവെച്ച് ഭാരത് ഇലക്‌ട്രോണിക്‌സ്

ഡൽഹി: ഡിഫൻസ് ഇനിഷ്യേറ്റീവ്സ് (ഡിഐ) ബെലാറസ്, ഡിഐ ബെലാറസിന്റെ അനുബന്ധ സ്ഥാപനമായ ഡിഫൻസ് ഇനിഷ്യേറ്റീവ്സ് എയ്റോ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യ എന്നിവയുമായി ധാരണാപത്രം ഒപ്പുവെച്ച് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) . ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾക്കുള്ള എയർബോൺ ഡിഫൻസ് സ്യൂട്ട് (എഡിഎസ്)സ്യൂട്ട് വിതരണം ചെയ്യുന്നതിനായിയാണ് കരാർ. ഹെലികോപ്റ്ററുകൾക്ക് സംരക്ഷണം നൽകുന്നതിനാണ് എഡിഎസ് ഉപയോഗിക്കുന്നത്. ഇതിൽ ബിഇഎല്ലായിരിക്കും ആയിരിക്കും പ്രധാന കരാറുകാരൻ, കൂടാതെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ വിഭാഗത്തിന് കീഴിൽ ഹെലികോപ്റ്ററുകൾക്കായുള്ള അഡ്വാൻസ്ഡ് ഇലക്‌ട്രോണിക് വാർഫെയർ (ഇഡബ്ല്യു) സ്യൂട്ടുകളുടെ വിതരണത്തിനായുള്ള നിർമ്മാണത്തിലും അറ്റകുറ്റപ്പണിയിലും ഡിഐ കമ്പനിയെ പിന്തുണയ്‌ക്കും.

എഡിഎസിനായി ഇന്ത്യയിലും ആഗോള വിപണികളിലുമുള്ള വിവിധ ബിസിനസ് അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഈ ധാരണാപത്രം ലക്ഷ്യമിടുന്നു. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ അഡീഷണൽ സെക്രട്ടറി സഞ്ജയ് ജാജുവിന്റെയും സൈനിക സഹകരണത്തെക്കുറിച്ചുള്ള ഇൻഡോ ബെലാറഷ്യൻ ജോയിന്റ് കമ്മീഷന്റെയും (ഐബിജെസി) മാർഗനിർദേശപ്രകാരമാണ് ഈ പങ്കാളിത്തം രൂപീകരിച്ചത്. ബിഇഎൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ മനോജ് കുമാർ, ഡിഐ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ റോമൻ കോമിസാറോ, ജോയിന്റ് സെക്രട്ടറി അനുരാഗ് ബാജ്‌പേയ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

X
Top