ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

പുതിയ സംയുക്ത സംരംഭം രൂപീകരിക്കാൻ ഭാരത് ഫോർജ്

ഡൽഹി: അതിവേഗ പാസഞ്ചർ ട്രെയിനുകളുടെ നിർമ്മാണത്തിനായി ഒരു സംയുക്ത സംരംഭം സ്ഥാപിക്കുന്നതിന് ടാൽഗോ ഇന്ത്യയുമായി കൈകോർത്ത് ഭാരത് ഫോർജിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ ബിഎഫ് ഇൻഫ്രാസ്ട്രക്ചർ. ഭാവിയിൽ ഇന്ത്യൻ റെയിൽവേ മേഖലയിലെ വൻകിട ബിസിനസ് അവസരങ്ങളെ അഭിസംബോധന ചെയ്യാനും ഈ മേഖലയിലെ വരാനിരിക്കുന്ന ആഭ്യന്തര ആവശ്യങ്ങൾ പ്രയോജനപ്പെടുത്താനും സംയുക്ത സംരംഭം പദ്ധതിയിടുന്നു. 100 ന്യൂജനറേഷൻ ലൈറ്റ് വെയ്റ്റ് എനർജി എഫിഷ്യന്റ് ട്രെയിനുകളുടെ നിർമ്മാണത്തിനും പരിപാലനത്തിനുമുള്ള ഇന്ത്യൻ റെയിൽവേയുടെ ടെൻഡറിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നീക്കം.

ബിഎഫ് ഇൻഫ്രാസ്ട്രക്ചറും ടാൽഗോ ഇന്ത്യയും തമ്മിലുള്ള ബന്ധം ആത്മനിർഭർ ഭാരത് എന്ന ഇന്ത്യൻ സർക്കാരിന്റെ സംരംഭത്തിന് കാര്യമായ സംഭാവന നൽകുമെന്ന് ഭാരത് ഫോർജ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ റെയിൽവേയ്ക്കും മറ്റ് സ്വകാര്യ ഓപ്പറേറ്റർമാർക്കും അത്യാധുനികവും അതിവേഗവുമായ റെയിൽ സാങ്കേതിക പരിഹാരങ്ങൾ വാഗ്ദാനം ചെയ്യാൻ ഈ സഹകരണം സഹായിക്കുമെന്ന് ഭാരത് ഫോർജ് പറഞ്ഞു. നിർദിഷ്ട സഹകരണം പുതിയ തലമുറ, ഊർജ്ജ കാര്യക്ഷമമായ അതിവേഗ റെയിൽവേ ട്രെയിനുകൾക്കായിയുള്ള നിർമ്മാണം, പരിപാലനം, ലൈഫ് സൈക്കിൾ സപ്പോർട്ട് ഹബ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി പറഞ്ഞു.

ബിഎസ്ഇയിൽ ഭാരത് ഫോർജ് ഓഹരികൾ 1.25% ഉയർന്ന് 712 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനിയുടെ വിപണി മൂല്യം ഏകദേശം 33,143.67 കോടി രൂപയാണ്. അതേസമയം, സ്പെയിൻ ആസ്ഥാനമായുള്ള ലോകത്തെ മുൻനിര ഹൈ-സ്പീഡ് പാസഞ്ചർ ട്രെയിൻ നിർമ്മാതാക്കളായ പേറ്റന്റസ് ടാൽഗോ എസ്.എല്ലിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയാണ് ടാൽഗോ. 

X
Top