Alt Image
കേരളാ ബജറ്റ് 2025: പ്രധാന പ്രഖ്യാപനങ്ങൾ അറിയാം – LIVE BLOGസ്വർണാഭരണ വിൽപനയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യട്രംപ്–മോദി കൂടിക്കാഴ്ച: ലക്ഷ്യം മിനി വാണിജ്യ കരാർകേരള ബജറ്റ് ഇന്ന് അവതരിപ്പിക്കും; വരുമാനം കൂട്ടാനും വിഴിഞ്ഞത്തെ വളർത്താനും പദ്ധതികൾ ഉണ്ടായേക്കുംഇന്ത്യ ചകിരിച്ചോറ് വിറ്റ് നേടിയത് 13,000 കോടി രൂപ; പത്തുവര്‍ഷത്തില്‍ കടല്‍കടന്നത് 50 ലക്ഷം ടണ്‍

ഭാരത് പേയുടെ വാർഷിക ഇടപാടുകൾ റെക്കോർഡ് നിലവാരത്തിൽ

മുംബൈ: രാജ്യത്തെ മുൻനിര ഫിൻടെക് സ്ഥാപനമായ ഭാരത് പേയുടെ വാർഷിക ഇടപാടുകൾ റെക്കോർഡ് നിലവാരത്തിൽ. പേയ്മെന്റ് എക്കാലത്തെയും ഉയർന്ന 20 ബില്യൺ ഡോളറിലെത്തിയാതായി ഭാരത് പേ അറിയിച്ചു.

രാജ്യത്തെ പ്രവർത്തനം 100 നഗരങ്ങളിൽ നിന്നും 400 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചതായി ഭാരത് പേ വ്യക്തമാക്കുന്നു. 2023 മാർച്ചോടെ 30 ബില്യൺ ഡോളറിന്റെ ഇടപാടുകൾ എന്ന ലക്ഷ്യത്തെ മറികടക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം, ഭാരത്‌പെ ഇതേ സമയം 300 നഗരങ്ങളിലേക്ക് തങ്ങളുടെ വ്യാപാരം വളർത്താനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.

2020 മുതൽ ഭാരത്‌പേ അതിന്റെ വ്യാപ്തി കൂട്ടിയിരുന്നു. 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള കാലത്ത് യുപിഐ ഇടപാടുകളിൽ ഏഴ് മടങ്ങ് വളർച്ചയാണ് കമ്പനി നേടിയത്. കൂടാതെ യുപിഐ ക്യുആറിനെ ടയർ 2, 3, ൪ നഗരങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു എന്ന് ഭാരത്‌പേ ചീഫ് ബിസിനസ് ഓഫീസർ നിശാന്ത് ജെയിൻ പറഞ്ഞു. വാർഷിക ഇടപാടുകൾ 20 ബില്യൺ ഡോളറിലെത്തിയതായും, ജൂൺ അവസാനത്തോടെ 18.5 ബില്യൺ ഡോളർ കൈവരിച്ചതായും ജെയിൻ പറഞ്ഞു.

ഭാരത്‌പെ 2023 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 3,600 കോടി രൂപയിലധികം വായ്പകൾ അനുവദിച്ചു, കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 112 ശതമാനം വളർച്ച രേഖപ്പെടുത്തി. 2022 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 66,000 വ്യാപാരികളിൽ നിന്ന് 1.2 ലക്ഷത്തിലധികം വ്യാപാരികളുമായി ഇടപാടുകൾ നടത്തിയതായി കമ്പനി അറിയിച്ചു.

ഭാരത് പേ അതിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗിന് തയ്യാറെടുക്കുകയാണ്. മുൻ എസ്ബിഐ കാർഡ് സിഎഫ്‌ഒ നളിൻ നേഗിയെ ഈ അടുത്ത് ഭാരത് പേയുടെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിച്ചിരുന്നു.

X
Top