പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

ബിഗാസിൽ 161 കോടി രൂപ നിക്ഷേപിച്ച് ഭാരത് വാല്യു ഫണ്ട്

കൊച്ചി: ആർ.ആർ ഗ്ലോബല്‍ പ്രൊമോട്ട് ചെയ്യുന്ന ബിഗാസ് പ്രൈമറി വിപണിയില്‍ നിന്ന് 161 കോടി രൂപ സമാഹരിച്ചു. ഇത്തവണത്തെ ധനസമാഹരണത്തില്‍ ഭാരത് വാല്യു ഫണ്ടാണ് (ബി.വി.എഫ്) മുഴുവൻ നിക്ഷേപവും നടത്തിയത്.

സീറോ എമിഷൻ വൈദ്യുത വാഹനങ്ങളിലൂടെ ഇന്ത്യൻ വാഹന മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന കമ്പനിയാണ് ബിഗാസ്. കമ്പനിയുടെ ഡീലർഷിപ്പ് നിലവിലെ 120ല്‍ നിന്ന് 500 ആയി ഉയർത്താനും ആയിരത്തിലേറെ ടച്ച്‌ പോയിന്റുകള്‍ സ്ഥാപിക്കാനും പ്രതിവർഷ നിർമ്മാണ ശേഷി ഒരു ലക്ഷമായി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.

ബി.വി.എഫിന്റെ നിക്ഷേപം ഈ രംഗത്ത് കമ്പനിക്ക് കൂടുതല്‍ ആത്മവിശ്വാസവും ശക്തിയും പകരും. പേഴ്സണല്‍ ഹൈജീൻ രംഗത്തുള്ള മില്ലേനിയം ബേബി കെയർ, സ്നാക്സ് രംഗത്തുള്ള ഹല്‍ദിറാം, കണ്‍സ്യൂമർ ഡ്യൂറബിള്‍ രംഗത്തെ അനികേത് മെറ്റല്‍സ് എന്നിവയില്‍ ബി.വി.എഫ് അടുത്തിടെ നിക്ഷേപം നടത്തിയിരുന്നു.

X
Top