ന്യൂഡല്‍ഹി: 5ജി സേവനങ്ങള്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി, ഭാരതി എയര്‍ടെല്ലിന്റെ ഓഹരികള്‍ വെള്ളിയാഴ്ച റെക്കോര്‍ഡ് ഉയരം കൈവരിച്ചു. 6% ഉയര്‍ന്ന് 808.85 രൂപയിലാണ് സ്റ്റോക്ക് എത്തിയത്. ഇത് തുടര്‍ച്ചയായ നാലാംദിവസമാണ് എയര്‍ടെല്‍ ഓഹരി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്.
സെപ്തംബര്‍ 22ന് നടന്ന ഒരു ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടില്‍, സിംഗ്‌ടെലിന്റെ അനുബന്ധ സ്ഥാപനമായ പാസ്റ്റല്‍ ലിമിറ്റഡ്, ഭാരതി എയര്‍ടെല്ലിന്റെ 1.58% ഓഹരി 7,261 കോടി രൂപയ്ക്ക് വില്‍പന നടത്തിയിരുന്നു.പ്രൊമോട്ടറായ ഭാരതി ടെലികോം ആണ് ഈ ഓഹരി ഏറ്റെടുത്തതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഭാരതി ടെലികോമിന്റെ ഓഹരി പങ്കാളിത്തം 43.01% ല്‍ നിന്ന് 44.59% ആയി ഉയര്‍ന്നു.
ഭാരതി ടെലികോം, ഇന്ത്യന്‍ കോണ്ടിനെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്, ഭാരതി എയര്‍ടെല്ലിന്റെ പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ക്ക് ബിസിനസില്‍ 41.89% ഉടമസ്ഥതയുണ്ടെന്ന് ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ ഡാറ്റ വെളിപ്പെടുത്തുന്നു.വ്യാവസായിക ഏകീകരണവും കര്‍ശനമാക്കിയ എആര്‍പിയു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കാരണം സാമ്പത്തികവര്‍ഷം 2022-25 കാലയളവില്‍ ഇന്ത്യന്‍ ടെലികോം മേഖല ഗണ്യമായ വളര്‍ച്ച കൈവരിക്കുമെന്ന് വിശകലന വിദഗ്ധര്‍ പ്രവചിച്ചിരുന്നു.
കണക്റ്റിവിറ്റിയിലും ബിസിനസ്സ് വിപണിയിലും ഇന്ത്യയില്‍ 5ഏ സേവനങ്ങളുടെ ചെലവ് 580 മുതല്‍ 1,300 ബില്യണ്‍ രൂപ വരെയാകുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലിലാദര്‍ ഭാരതി എയര്‍ടെല്‍ ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 1,032 രൂപയാണ് അവര്‍ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.