മുംബൈ: രാജ്യത്തെ ആദ്യത്തെ 5G കരാർ എറിക്സണിന് നൽകിയതായി ഭാരതി എയർടെൽ അറിയിച്ചു. ശനിയാഴ്ച രാവിലെ ഡൽഹിയിൽ നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ 5G സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
എറിക്‌സൺ എയർടെല്ലിന്റെ ദീർഘകാല കണക്റ്റിവിറ്റി പങ്കാളിയും ഇന്ത്യയിലുടനീളം ഉള്ള നിയന്ത്രിത സേവന ദാതാവുമാണ്. 5G സ്പെക്ട്രം ലേലം അവസാനിച്ചതിന് പിന്നാലെ ഈ ഏറ്റവും പുതിയ 5G പങ്കാളിതത്തെ കുറിച്ച് കമ്പനി പ്രഖ്യാപിച്ചിരുന്നു.
കമ്പനിയുടെ 5G സേവനങ്ങൾ വ്യവസായങ്ങൾ, സംരംഭങ്ങൾ, ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വികസനം എന്നിവയുടെ ഡിജിറ്റൽ പരിവർത്തനത്തെ നയിക്കുമെന്ന് എയർടെൽ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗോപാൽ വിറ്റൽ പറഞ്ഞു. തങ്ങളുടെ 5G നെറ്റ്‌വർക്കിലൂടെ, 5G കണക്റ്റിവിറ്റിയുടെ മുഴുവൻ നേട്ടങ്ങളും നൽകാനും, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് ഇന്ധനം നൽകാനും ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
കരാർ പ്രകാരം എറിക്‌സൺ റേഡിയോ സിസ്റ്റത്തിൽ നിന്നും എറിക്‌സൺ മൈക്രോവേവ് മൊബൈൽ ട്രാൻസ്‌പോർട്ട് സൊല്യൂഷനുകളിൽ നിന്നുമുള്ള പവർ-ഫിഫിഷ്യന്റ് 5G റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക് (RAN) ഉൽപ്പന്നങ്ങളും പരിഹാരങ്ങളും എയർടെൽ വിന്യസിക്കും. കൂടാതെ ഭാരതി എയർടെല്ലിനായി എറിക്‌സൺ 12 സർക്കിളുകളിൽ 5G കണക്റ്റിവിറ്റി നൽകും.
55 രാജ്യങ്ങളിലെ 125 ലൈവ് നെറ്റ്‌വർക്കുകളും ചൈനയ്ക്ക് പുറത്തുള്ള ലോകത്തിലെ 5G ട്രാഫിക്കിന്റെ ഏകദേശം 50 ശതമാനവും കൈകാര്യം ചെയ്യുന്നത് എറിക്‌സണിന്റെ റേഡിയോ നെറ്റ്‌വർക്കുകൾ വഴിയാണ്.