ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഭാരതി എയർടെല്ലിന്റെ അറ്റാദായം 2,145 കോടിയായി കുതിച്ചുയർന്നു

മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഭാരതി എയർടെല്ലിന്റെ ഏകീകൃത അറ്റാദായം മുൻ വർഷത്തേക്കാൾ 89% ഉയർന്നു. ശക്തമായ 4G ഉപയോക്തൃ കൂട്ടിച്ചേർക്കലുകൾ, ശക്തമായ ഡാറ്റ ഉപഭോഗ വളർച്ച, കുറഞ്ഞ സ്പെക്ട്രം ഉപയോഗ നിരക്കുകൾ (SUC) എന്നിവയാണ് വളർച്ചയെ സഹായിച്ചത്.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനി അവലോകന പാദത്തിൽ 2,145.2 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി, ഇത് കഴിഞ്ഞ ഒന്നാം പാദത്തെ അപേക്ഷിച്ച് ഏകദേശം 33.5% കൂടുതലാണ്. 93 കോടി രൂപയുടെ ഒറ്റത്തവണ അസാധാരണ നേട്ടം അറ്റാദായം ഭാഗികമായി ഉയർത്തി.

തുടർച്ചയായ എട്ടാം പാദത്തിലാണ് എയർടെൽ ലാഭം രേഖപ്പെടുത്തുന്നത്. അതേസമയം എയർടെല്ലിന്റെ ഏകീകൃത വരുമാനം 22% വർധിച്ച് 34,526.8 കോടി രൂപയായി. ഏകീകൃത വരുമാനം തുടർച്ചയായി 5.3% വർദ്ധിച്ചപ്പോൾ, എബിറ്റ്‌ഡ മാർജിൻ 51.3% ആയി വർദ്ധിച്ചതായി എയർടെൽ എംഡി ഗോപാൽ വിറ്റൽ പ്രസ്താവനയിൽ പറഞ്ഞു.

കൂടാതെ എയർടെല്ലിന്റെ ബി2ബി, ഹോംസ് ബിസിനസ്സ് എന്നിവ അവരുടെ ശക്തമായ വളർച്ചാ വേഗത തുടർന്നു. സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം കമ്പനിയുടെ മൊത്ത വരുമാനത്തിന്റെ 78% സംഭാവന ചെയ്യുന്നത് ഇന്ത്യൻ വിഭാഗമാണ്. ബിഎസ്ഇയിൽ എയർടെല്ലിന്റെ ഓഹരികൾ 1.76 ശതമാനം ഉയർന്ന് 831.15 രൂപയിലെത്തി.

കഴിഞ്ഞ പാദത്തിൽ എയർടെൽ 0.49 ദശലക്ഷം ഉപയോക്താക്കളെ ചേർത്തു, ഇതോടെ കമ്പനിയുടെ മൊത്തം ഉപഭോക്‌തൃ അടിത്തറ 327.79 ദശലക്ഷമായി ഉയർന്നു. അടുത്തിടെ നടന്ന 5ജി ലേലത്തിൽ എയർടെൽ 19,867.8 മെഗാഹെർട്സ് സ്പെക്ട്രം 43,040 കോടി രൂപയ്ക്കാണ് വാങ്ങിയത്. 2022 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റ കടം 2,096,419 ദശലക്ഷമായി വർധിച്ചു.

X
Top