Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

അറ്റാദായം 50% ഉയര്‍ത്തി ഭാരതി എയര്‍ടെല്‍

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 3006 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 50 ശതമാനം അധികം.

തുടര്‍ച്ചയായി നോക്കുമ്പോള്‍ 89 ശതമാനം ഉയര്‍ച്ചയാണിത.വരുമാനം 14 ശതമാനം ഉയര്‍ന്ന് 36009 കോടി രൂപയായി. തുടര്‍ച്ചയായി നോക്കുമ്പോള്‍ 1 ശതമാനം വര്‍ധനവാണിത്.

അറ്റാദായം പ്രതീക്ഷയെ മറികടന്നപ്പോള്‍ വരുമാനം അത്രത്തോളം എത്തിയില്ല. അറ്റാദായത്തില്‍ 15 ശതമാനം വാര്‍ഷിക വളര്‍ച്ചയും 46 ശതമാനം തുടര്‍ച്ചയായ വളര്‍ച്ചയുമാണ് പ്രതീക്ഷിച്ചിരുന്നത്. വരുമാനം യഥാക്രമം 16 ശതമാനവും 2 ശതമാനവും ഉയരുമെന്ന് കണക്കുകൂട്ടി.

എബിറ്റ 18807 കോടി രൂപയായി. വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനവും തുടര്‍ച്ചയായി 1 ശതമാനവുമുയര്‍ച്ച. എബിറ്റ മാര്‍ജിന്‍ 50.8 ശതമാനത്തില്‍ നിന്നും 52.2 ശതമാനമായി ഉയര്‍ന്നു.

മുന്‍പാദത്തില്‍ 52 ശതമാനമായിരുന്നു എബിറ്റ മാര്‍ജിന്‍. മൊബൈല്‍ എആര്‍പിയു (ആവറേജ് റവന്യൂ പര്‍ യൂസര്‍) 178 രൂപയില്‍ നിന്നും 193 രൂപയായി വര്‍ധിച്ചപ്പോള്‍ 23.3 ദശലക്ഷം പുതിയ 4ജി ഉപഭോക്താക്കളെ നേടാനും കമ്പനിയ്ക്ക് സാധിച്ചു. 5 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 4 രൂപ അവസാന ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

X
Top