ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വണ്‍വെബ്ബിന്റെ 40 ഉപഗ്രഹങ്ങള്‍ ലോ എര്‍ത്ത് ഓര്‍ബിറ്റിലെത്തിച്ച് സ്‌പേസ് എക്‌സ്

സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന് കമ്പനിയായ വണ്വെബ്ബിന്റെ 40 ലോ എര്ത്ത് ഓര്ബിറ്റ് ഉപഗ്രഹങ്ങള് വിജയകരമായി വിന്യസിച്ചു. സ്പേസ് എക്സിന്റെ സഹായത്തോടെയാണ് ഉപഗ്രഹങ്ങള് വിക്ഷേപിച്ചത്.

സ്പേസ് എക്സിന്റെ തന്നെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന് കമ്പനിയായ സ്റ്റാര്ലിങ്കിന്റെ വിപണിയിലെ പ്രധാന എതിരാളിയാണ് ഇന്ത്യന് ബഹുരാഷ്ട്ര കമ്പനിയായ ഭാരതി എന്റര്പ്രൈസസ് പ്രധാന നിക്ഷേപകരായ വണ്വെബ്ബ്.

ഫ്ളോറിഡയിലെ കേപ് കനവറല് സ്പേസ് ഫോഴ്സ് സ്റ്റേഷനില് നിന്നായിരുന്നു ഉപഗ്രഹ വിക്ഷേപണം. 40 മിനിറ്റിനുള്ളില് മൂന്ന് ഗ്രൂപ്പുകളായി ഉപഗ്രഹങ്ങള് വിക്ഷേപിച്ചു.

എല്ലാ ഉപഗ്രഹങ്ങളും പ്രവര്ത്തനക്ഷമമായതായി അധികൃതര് അറിയിച്ചു.

ഇതോടെ വണ് വെബ്ബിന് 582 ഉപഗ്രഹങ്ങളായി. ആദ്യ തലമുറയില് പെട്ട ഉപഗ്രഹ ശൃംഖലയില് ആകെ 628 ഉപഗ്രഹങ്ങള് വിക്ഷേപിക്കാനാണ് വണ് വെബ്ബിന്റെ പദ്ധതി.

ഐഎസ്ആര്ഒയും ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡുമായും സഹകരിച്ച് ഈ മാസം തന്നെ ബാക്കിയുള്ള ഉപഗ്രഹങ്ങളും വിക്ഷേപിക്കുമെന്ന് കമ്പനി പറഞ്ഞു.

X
Top