രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ബിഎച്ച്ഇഎല്‍ ഒന്നാംപാദ ഫലങ്ങള്‍: നഷ്ടം വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബിഎച്ച്ഇഎല്‍) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 343.89 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 187.99 കോടി രൂപ നഷ്ടം കുറിച്ച സ്ഥാനത്താണിത്. 217.60 കോടി രൂപയുടെ നഷ്ടം പ്രതീക്ഷിച്ചിരുന്നു.

വരുമാനം 4449.49 കോടി രൂപയില്‍ നിന്നും 4818.37 കോടി രൂപയായി.5004 കോടി രൂപ കണക്കുകൂട്ടിയ സ്ഥാനത്താണിത്.

കമ്പനി ഓഹരി 1.79 ശതമാനം താഴ്ന്ന് 98.95 രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

X
Top