Alt Image
രാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധനബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്

സിഐഎൽ, എൻഎൽസി എന്നിവയുമായി ധാരണാപത്രം ഒപ്പുവച്ച് ഭാരത് ഹെവി ഇലക്ട്രിക്കൽസ്

മുംബൈ: കൽക്കരി ഗ്യാസിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി കോൾ ഇന്ത്യ ലിമിറ്റഡുമായും (CIL) എൻഎൽ ഇന്ത്യ ലിമിറ്റഡുമായും (NLCIL) തന്ത്രപരമായ ധാരണാപത്രങ്ങളിൽ ഒപ്പുവച്ച് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL). ഇതിലൂടെ രാജ്യത്തെ കൽക്കരി, ലിഗ്നൈറ്റ് എന്നിവയുടെ വലിയ കരുതൽ ശേഖരം പ്രയോജനപ്പെടുത്താൻ കമ്പനി ലക്ഷ്യമിടുന്നു.

ഈ ധാരണാപത്രങ്ങൾക്ക് കീഴിൽ, ഭെൽ ഉയർന്ന ആഷ് കൽക്കരിയുടെ ഗ്യാസിഫിക്കേഷൻ അടിസ്ഥാനമാക്കി സിഐഎല്ലുമായി ചേർന്ന് ഒരു ‘കൽക്കരി, അമോണിയം നൈട്രേറ്റ് പ്രോജക്റ്റ്’ സ്ഥാപിക്കും. കൂടാതെ തദ്ദേശീയമായി വികസിപ്പിച്ച പ്രഷറൈസ്ഡ് ഫ്ളൂയിഡൈസ്ഡ് ഉപയോഗിച്ച് വൈദ്യുതി ഉൽപാദനത്തിനായി എൻഎൽസിഐഎല്ലുമായി ചേർന്ന് കമ്പനി ഒരു ലിഗ്നൈറ്റ് അധിഷ്ഠിത ഗ്യാസിഫിക്കേഷൻ പ്ലാന്റും സ്ഥാപിക്കും.

തദ്ദേശീയമായ കൽക്കരി ഗ്യാസിഫിക്കേഷൻ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതായും ഇതിലൂടെ ഉയർന്ന ചാരം കലർന്ന ഇന്ത്യൻ കൽക്കരി വിജയകരമായി വാതകവത്കരിക്കാനാകുമെന്നും ഭെൽ വക്താവ് പറഞ്ഞു. കമ്പനി ട്രിച്ചിയിൽ 6.2 മെഗാവാട്ട് ഐജിസിസി അടിസ്ഥാനമാക്കിയുള്ള കമ്പൈൻഡ് സൈക്കിൾ പ്ലാന്റ് സ്ഥാപിക്കാൻ ഈ സാങ്കേതികവിദ്യ നേരത്തെ ഉപയോഗിച്ചിരുന്നു.

ഇന്ത്യൻ കൽക്കരിയുടെ 75 ശതമാനത്തിലും ഉയർന്ന ചാരത്തിന്റെ അംശമുണ്ട്. ബിഎച്ച്ഇഎല്ലിന്റെ പ്രഷറൈസ്ഡ് ഫ്ലൂയിസ്ഡ് ബെഡ് ഗ്യാസിഫയർ (PFBG) സാങ്കേതികവിദ്യ ഇത്തരത്തിലുള്ള കൽക്കരിക്ക് ഏറ്റവും അനുയോജ്യമാണ്.

X
Top