Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഭൂട്ടാൻ കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ

ന്യൂഡൽഹി: ഇന്ത്യയുടെ മറ്റൊരു അയൽരാജ്യം കൂടി കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ. ചൈനയ്ക്കും ഇന്ത്യയ്ക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന കുഞ്ഞൻരാജ്യമായ ഭൂട്ടാനാണ് വിദേശ നാണയശേഖരത്തിലെ ഇടിവുമൂലം വലയുന്നത്. പ്രതിസന്ധി തരണം ചെയ്യാനായി വാഹന ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഭൂട്ടാൻ സർക്കാർ.

2021 ഏപ്രിലിലെ 146 കോടി ഡോളറിൽ നിന്ന് 97 കോടി ഡോളറിലേക്ക് ഭൂട്ടാന്റെ വിദേശ നാണയശേഖരം ഇടിഞ്ഞിരുന്നു. 12 മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമായ തുക വിദേശ നാണയശേഖരത്തിൽ കരുതണമെന്ന് ഭൂട്ടാനിൽ നിയമമുണ്ട്. ഇതു പാലിക്കാനായാണ് വാഹന ഇറക്കുമതിക്ക് നിയന്ത്രണം.

എട്ടുലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ഭൂട്ടാന് തിരിച്ചടിയായത് റഷ്യ-യുക്രെയിൻ യുദ്ധം മൂലം ക്രൂഡോയിൽ, ധാന്യം തുടങ്ങിയവയ്ക്ക് വിലയേറിയതാണ്. കൊവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷക്കാലം വിദേശ വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയതും തിരിച്ചടിയായി.

20,000 ഡോളറിൽ (ഏകദേശം 17 ലക്ഷം രൂപ) താഴെ വിലയുള്ള യൂട്ടിലിറ്റി വാഹനങ്ങൾ, ടൂറിസം, കാർഷികോദ്ദേശ്യങ്ങൾക്കുള്ള വാഹനങ്ങൾ എന്നിവയുടെ ഇറക്കുമതിക്ക് വിലക്കില്ല. ഇന്ത്യയുടെ അയൽക്കാരായ ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നിവയും വിദേശ നാണയ ശേഖരത്തിൽ പ്രതിസന്ധി നേരിടുന്നുണ്ട്.

X
Top