Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഭൂട്ടാൻ ലോകത്തെ ബിറ്റ് കോയിൻ മൈനിങ് ബിസിനസ് ഹബ്ബാകാൻ ഒരുങ്ങുന്നു

രുമറിയാതെ ഭൂട്ടാൻ ബിറ്റ് കോയിൻ സ്വരുക്കൂട്ടുന്നുണ്ടായിരുന്നു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യാന്തര മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. പ്രകൃതി രമണീയമായ ഭൂട്ടാൻ കാലത്തിനൊപ്പം നീങ്ങാൻ ജലവൈദ്യതി ഉപയോഗിച്ചുള്ള ബിറ്റ് കോയിൻ മൈനിങ് പ്രോത്സാഹിപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

500 ദശലക്ഷം ഡോളറിന്റെ ഗ്രീൻ ക്രിപ്റ്റോ മൈനിങ്ങിനാണ് ഭൂട്ടാൻ ലക്ഷ്യമിടുന്നത്. ഭൂട്ടാന്റെ സോവറിൻ വെൽത്ത് ഫണ്ടായ ഡ്രക്ക് ഹോൾഡിങ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കഴിഞ്ഞയാഴ്ച സിംഗപ്പൂർ ടെക് കമ്പനിയായ ബിറ്റ്ഡീറുമായി 500 മില്യൺ ഡോളറിന്റെ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.

കാർബൺ രഹിത ഡിജിറ്റൽ അസറ്റ് മൈനിങ് ഡാറ്റാസെന്റർ ആരംഭിക്കുന്നതിന് ബിറ്റ്‌ഡീറുമായുള്ള പങ്കാളിത്തം സഹായിക്കുമെന്നാണ് കരുതുന്നത്. ഇത് കൂടുതൽ സുസ്ഥിരവുമായ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന താരത്തിലുള്ളതായിരിക്കും.

സുസ്ഥിര നിക്ഷേപം

ഭൂട്ടാൻ സാങ്കേതികജ്ഞാനമുള്ള രാഷ്ട്രമല്ല. എന്നാൽ സാങ്കേതിക വിദ്യക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള വികസനത്തിന് ബിറ്റ് കോയിൻ മൈനിങ്ങിലൂടെ പ്രാധാന്യം കൊടുക്കും. ഭൂട്ടാനിലെ ജനസംഖ്യയുടെ പകുതിയിലധികവും ഇപ്പോഴും കാർഷിക മേഖലയിലാണ് ജോലി ചെയ്യുന്നത്.

ഭൂട്ടാനിലെ വാങ്‌ചുക് രാജവംശത്തിന്, സാമ്പത്തിക നേട്ടത്തേക്കാൾ മൊത്തത്തിലുള്ള ആഭ്യന്തര സന്തോഷം വർദ്ധിപ്പിക്കുന്നതിലാണ് ശ്രദ്ധ. എന്നാൽ അടുത്ത കാലത്തായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം വിട്ടുകൊടുക്കാനുള്ള രാജകുടുംബത്തിന്റെ തീരുമാനം സമ്പദ്‌വ്യവസ്ഥക്ക് ഗുണകരമായ നയപരമായ തീരുമാനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നുണ്ട്.

ലോകബാങ്കിന്റെ കണക്കനുസരിച്ച് 2007ൽ 36 ശതമാനമായിരുന്ന ദാരിദ്ര്യനിരക്ക് 2019ൽ 9 ശതമാനമായി കുറഞ്ഞു.“വൻകിട വ്യവസായത്തിന് കൂടുതൽ ഭൂമിയില്ല, സേവനങ്ങളുടെ കാര്യത്തിൽ ചൈനയുമായും ഇന്ത്യയുമായും മത്സരിക്കാനാവില്ല.

പക്ഷേ, ഭൂട്ടാന്റെ പക്കലുള്ളത് വിപുലമായ ജലവൈദ്യുതിയാണ് – ലോകത്തിലെ ഏറ്റവും വിലകുറഞ്ഞത്,” ഭൂട്ടാനിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് ഉപയോഗിച്ച് ബിറ്റ് കോയിൻ മൈനിങ് പാടങ്ങൾ സൃഷ്ടിക്കാനാണ് നോക്കുന്നത്.

രഹസ്യം പരസ്യമാക്കിയത് എന്തിന്?

ഇടപാട് ഭൂട്ടാനെ സംബന്ധിച്ച് ലാഭകരമാകുമെന്നും സാമ്പത്തിക സേവനങ്ങളിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും ക്രിപ്‌റ്റോകറൻസി വിദഗ്ധർ പറയുന്നു.

ബിറ്റ്‌കോയിൻ ഖനനം കൊണ്ടുവരുന്നത് ഭൂട്ടാനെ ആഗോളതലത്തിൽ പുതിയ വിപണികളിലേക്ക് കടന്നു കയറാൻ അനുവദിക്കുകയും രാജ്യത്തെ കൂടുതൽ സാങ്കേതികവിദ്യ വികസിപ്പിക്കാൻ അനുവദിക്കുകയും ചെയ്യും.” മൈനിങ്ങിൽ കൂടുതൽ പങ്കാളികളെ ലഭിക്കാനാണ് ഇത്ര നാളും രഹസ്യമായി ചെയ്ത ക്രിപ്റ്റോ കറൻസി മൈനിങ് ഇപ്പോൾ ഭൂട്ടാൻ പരസ്യമാക്കാൻ തീരുമാനിച്ചത്.

X
Top