ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വൻകിട കമ്പനികൾ കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു

ലൊസാഞ്ചലസ്: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വൻകിട കമ്പനികൾ തൊഴിലാളികളുടെ എണ്ണം വീണ്ടും കുറയ്ക്കുന്നു. പുനഃസംഘടനയുടെ ഭാഗമായി വാൾട്ട് ഡിസ്നി 7000 പേരെ പിരിച്ചു വിടും.

ആഗോള ജീവനക്കാരുടെ 3.6 ശതമാനമാണിത്. വിവിധ ഇനങ്ങളിൽ ഉണ്ടാകുന്ന 550 കോടി ഡോളർ അധിക ചെലവ് നേരിടുന്നതിന്റെ ഭാഗമായാണ് നടപടി. പുനഃസംഘടനയുടെ ഭാഗമായി 3 വിഭാഗങ്ങളായും വാൾട്ട് ഡിസ്നി ഗ്രൂപ്പിനെ വിഭജിക്കും.

മുടങ്ങിക്കിടന്ന ലാഭവിഹിതം ഈ വർഷം വിതരണം ചെയ്ത് തുടങ്ങാൻ കഴിയുമെന്നാണ് കമ്പനി കരുതുന്നത്. 5 വർഷത്തിനിടെ മൂന്നാം തവണയാണ് കമ്പനി പുനഃസംഘടന നടപ്പാക്കുന്നത്.

അമേരിക്കൻ ഓൺലൈൻ വ്യാപാര കമ്പനിയായ ഇ–ബേ 500 ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. ആഗോള ജീവനക്കാരിൽ 4 ശതമാനമാണിത്. നൂതന സാങ്കേതിക വിദ്യ വികസിപ്പിക്കാനും പുതിയ വിപണികൾ കണ്ടെത്താനും പദ്ധതികൾ തയാറാക്കുമെന്നും കമ്പനി വൃത്തങ്ങൾ പറയുന്നു.

വിഡിയോ കോൺഫറൻസിങ് സേവനത്തിനു ആവശ്യക്കാർ കുറഞ്ഞത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് നൽകി സൂം വി‍ഡിയോ കമ്മ്യൂണിക്കേഷൻസ് 1300 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. 15 ശതമാനം ജീവനക്കാരെയാണ് ഇത് ബാധിക്കുക.

അടുത്ത സാമ്പത്തിക വർഷം ശമ്പളത്തിന്റെ 98 ശതമാനം സ്വയം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതായി സിഇഒ എറിക് യുവാൻ പറഞ്ഞു. ബോണസും വേണ്ടെന്നു വയ്ക്കും. കഴിഞ്ഞ വർഷം വരുമാനത്തിൽ 6.7 ശതമാനം വർധനയാണ് നേടിയത്. ലാഭത്തിൽ 38 ശതമാനം കുറവും ഉണ്ടായി.

കോവിഡ് കാലത്ത് വിഡിയോ കോൺഫറൻസിങ് സേവന രംഗത്ത് മികച്ച നേട്ടമുണ്ടാക്കിയ കമ്പനി ഏറ്റവും കൂടുതൽ ജീവനക്കാരെ നിയമിച്ച കമ്പനികളിലൊന്നായിരുന്നു.

വാഹന നിർമാതാക്കളായ ഫോഡും ജീവനക്കാരെ കുറയ്ക്കാൻ ആലോചിക്കുന്നു. 14ന് ഇതു സംബന്ധിച്ച് ജർമനിയിലെ കൊളോൺ ഫാക്ടറിയിൽ മാനേജ്മെന്റുമായി ചർച്ച നടത്താൻ ജീവനക്കാരോട് നിർദേശിച്ചു.

അവശ്യ ഘട്ടത്തിൽ 3200 പേരെ വരെ പിരിച്ചു വിടാൻ സാധ്യതയുള്ളതായും അറിയുന്നു. 14,000 ജീവനക്കാർ ഇവിടെയുണ്ട്.

X
Top