കൊച്ചി: നടപ്പുസാമ്പത്തിക വർഷം ആദ്യ ത്രൈമാസക്കാലയളവിൽ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റാദായം 14.6 ശതമാനം ഉയർന്ന് 11,059 കോടി രൂപയിലെത്തി.
കിട്ടാക്കടങ്ങൾക്കായി ഉയർന്ന തുക മാറ്റിവെച്ചെങ്കിലും ട്രഷറി നിക്ഷേപങ്ങളിൽ നിന്ന് ലഭിച്ച അധിക വരുമാനമാണ് മികച്ച പ്രകടനം കാഴ്ചവെക്കാൻ ബാങ്കിനെ സഹായിച്ചത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ അറ്റാദായം 9,648 കോടി രൂപയായിരുന്നു.
അറ്റ പലിശ വരുമാനം അവലോകന കാലയളവിൽ 7.3 ശതമാനം വർദ്ധനയോടെ 19,553 കോടി രൂപയിലെത്തി.
മൊത്തം നിഷ്‌ക്രിയ ആസ്തി 2.15 ശതമാനമാണ്. വായ്പ വിതരണം മുൻവർഷത്തേക്കാൾ 15.4 ശതമാനം വർദ്ധനയോടെ 12.23 ലക്ഷം കോടി രൂപയിലെത്തി.
നിക്ഷേപം 15.1 ശതമാനം ഉയർന്ന് 14.26 ലക്ഷം കോടി രൂപയായി.