ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്1,486 കോടി രൂപ ചെലവിൽ ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലം ഇന്ത്യയിൽ പൂർത്തിയായിവിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക മുനമ്പിനുള്ള കിഫ്ബി പദ്ധതി പ്രഖ്യാപിച്ച്‌ ധനമന്ത്രിചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ചൈനപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്പനയ്ക്ക് കേന്ദ്രം

ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മെസി ഉൾപ്പടെ വമ്പൻ താരങ്ങൾ കേരളത്തിലേക്ക്

തിരുവനന്തപുരം: ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ആ സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ഫുട്ബോളിലെ മിശിഹാ എന്ന് അറിയപ്പെടുന്ന സാക്ഷാൽ ലയണൽ മെസി കേരളത്തിൽ പന്ത് തട്ടും.

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ കൂടി കാഴ്ച്ചയിൽ അടുത്ത വർഷം മെസിയടക്കം വമ്പൻ താരങ്ങൾ കേരളത്തിലേക്ക് വരും എന്ന് കായിക മന്ത്രി വി അബ്‍ദുറഹിമാൻ സ്ഥിരീകരിച്ചു.

സ്പെയിനിൽ നടന്ന ചർച്ച പൂർണ വിജയം എന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. ജനകീയ രീതിയിലായിരിക്കും മത്സരം നടത്തുകയെന്നും, എതിർ കളിക്കുന്ന ടീം ഏതെങ്കിലും ഒരു വിദേശ ടീം ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചി ജവാഹർലാൽ നെഹുറു സ്റ്റേഡിയത്തിൽ മത്സരം നടത്താനായിരിക്കും കൂടുതൽ സാധ്യത.

100 കോടിയിലധികം ചെലവ് വരുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അത് സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തനാണ് സർക്കാരിന്റെ തീരുമാനം.

എങ്ങനെയായിരിക്കും മത്സരങ്ങൾ നടത്താൻ നിശ്ചയിക്കുക എന്നതിനെ കുറിച്ചും അവരുമായി മന്ത്രി ചർച്ച നടത്തി. തുടർന്ന് AFA സംസ്ഥാന സർക്കാരുമായി വിവിധ ഫുട്ബോൾ അക്കാഡമികൾ തുടങ്ങാനും അവർ പദ്ധതിയിട്ടിട്ടുണ്ട്.

തുടർന്ന് കായിക മേഖല വളരുകയും, ഒരുപാട് ജോലി സാദ്ധ്യതകൾ വർധിക്കുകയും ചെയ്യും എന്നാണ് മന്ത്രിയുടെ വിലയിരുത്തൽ.

X
Top