മുംബൈ: ഇതുവരെ കണ്ടതില്‍ വച്ച് മികച്ച ബുള്‍ റാലി ഒക്ടോബര്‍ രണ്ടാം ഭാഗത്തില്‍ നടക്കുമെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ഡയറക്ടര്‍ സഞ്ജീവ് ബാസിന്‍. ദീപാവലിയോടനുബന്ധിച്ച് നിഫ്റ്റി 18200 ഭേദിക്കുന്നതോടെയാണിത്. ആഗോള തലത്തിലെ വെല്ലുവിളികള്‍ മറികടക്കാന്‍ പണലഭ്യത വിപണിയെ സഹായിക്കും.
ചെറിയ പട്ടണങ്ങളില്‍ പോലും ഓഹരി വാങ്ങുന്നതിലുള്ള ആവേശം ദൃശ്യമാകുന്നുണ്ട്. ആഗോളവിപണികള്‍ക്കൊപ്പം ചെറിയ തിരുത്തലുകള്‍ വരുത്തുന്നുണ്ടെങ്കിലും വീണ്ടെടുപ്പില്‍ ഇന്ത്യന്‍ വിപണികള്‍ മുന്നിലാണെന്നും സിഎന്‍ബിസി ടിവി 18നോട് ബാസിന്‍ പറഞ്ഞു. അശുഭാപ്തി വിശ്വാസം മാറുകയാണ്.
ഉത്സവ യാത്രകള്‍ കാരണം ഫ്‌ളൈറ്റുകള്‍ നിറയുന്നതിനാല്‍ ഇന്‍ഡിഗോയാണ് ബാസിന്റെ ദീപാവലി തെരഞ്ഞെടുപ്പ്. അടുത്ത ദീപാവലിയോടെ സ്‌റ്റോക്ക് 2,500 ലെത്തുമൈന്നും അദ്ദേഹം പറഞ്ഞു. 1700 രൂപയിലാണ് ഇപ്പോള്‍ സ്റ്റോക്കുള്ളത്.
നിര്‍മ്മാണം, വൈദ്യുതി, സിമന്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജെപി അസോസിയേറ്റ്‌സ്, ബിഎല്‍ കശ്യപ് ആന്‍ഡ് സണ്‍സ് എന്നിവയേയും അദ്ദേഹം നിക്ഷേപത്തിനായി ശുപാര്‍ശ ചെയ്തു. നിയമനടപടികള്‍ പൂര്‍ത്തിയായാല്‍ ജെപി അസോസിയേറ്റ്‌സ് 30 രൂപയിലെത്തുമെന്ന് ബാസിന്‍ വിശ്വസിക്കുന്നു.
ബില്‍ കശ്യപിന് നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യവില 75 രൂപയാണ്.നിലവില്‍ യഥാക്രമം 11.40 രൂപയിലും 28 രൂപയിലുമാണ് ഓഹരികള്‍.