
മുംബൈ: ബിക്കാജി ഫുഡ്‌സ് ഓഹരിയ്ക്ക് വിപണിയില്‍ മികച്ച തുടക്കം. ബിഎസ്ഇയില്‍ 321.15 രൂപയിലും എന്‍എസ്ഇയില്‍ 322.80 രൂപയിലും ലിസ്റ്റ് ചെയ്ത ഓഹരി ആദ്യ ദിവസം തന്നെ 7.6 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി. നേരത്തെ 881 കോടി രൂപയുടെ കമ്പനി ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) 26.67 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു.
നിക്ഷേപ സ്ഥാപനങ്ങള്‍ തങ്ങള്‍ക്കനുവദിച്ച ക്വാട്ടയേക്കാള്‍ 80 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്തപ്പോള്‍ ഉയര്‍ന്ന സമ്പത്തുള്ള വ്യക്തികള്‍ ഏഴ് മടങ്ങും ചെറുകിട നിക്ഷേപകര്‍, ജീവനക്കാര്‍ എന്നിവര്‍ യഥാക്രമം 4.77 മടങ്ങ്, 4.38 മടങ്ങ് എന്നിങ്ങനെയും സബ്‌സ്‌ക്രൈബ് ചെയ്തു. 285-300 രൂപയായിരുന്നു സ്‌നാക്ക്‌സ് കമ്പനി ഇഷ്യുവില നിശ്ചയിച്ചിരുന്നത്.
അതേസമയം സ്വാസ്തിക ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയില്‍ ബെയറിഷാണ്. ഓഹരിയ്ക്ക് വിലകൂടുതലാണെന്ന് അവര്‍ പറയുന്നു. അതുകൊണ്ടുതന്നെ ലിസ്റ്റിംഗ് നേട്ടമെടുത്ത് പിന്‍മാറാനാണ് അവര്‍ നല്‍കുന്ന നിര്‍ദ്ദേശം.
അഗ്രസീവ് നിക്ഷേപകര്‍ മാത്രമേ ദീര്‍ഘകാലത്തേയ്ക്ക് ഓഹരി പരിഗണിക്കേണ്ടതുള്ളൂ.23 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്ന തനത് സ്‌നാക്ക്‌സ് കമ്പനിയാണ് ബിക്കാജി ഫുഡ്‌സ്. 1993 ലാണ് സ്ഥാപിതമാകുന്നത്.
21 രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. വരുമാനത്തിന്റെ 3.2 ശതമാനം കയറ്റുമതിയിലൂടെയാണ്. 2022 സാമ്പത്തികവര്‍ഷത്തില്‍ വരുമാനം 23ശതമാനം ഉയര്‍ത്തി 1611 കോടി രൂപയാക്കാനായി.
എന്നാല്‍ ലാഭം 90.30 കോടി രൂപയില്‍ നിന്നും 76.03 കോടി രൂപയായി താഴ്ന്നു. എങ്കിലും ജൂണിലവസാനിച്ച പാദത്തില്‍ 26.5 ശതമാനം വര്‍ധനവില്‍ 15.7 കോടി രൂപ ലാഭം നേടാനായിട്ടുണ്ട്.