ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ ബിനാന്‍സ് രണ്ടാംതവണ, തിങ്കളാഴ്ച ബിറ്റ്‌കോയിന്‍ പിന്‍വലിക്കല്‍ നിര്‍ത്തിവച്ചു.”വലിയ അളവിലുള്ള ഇടപാടുകള്‍ തീര്‍പ്പുകല്‍പ്പിക്കാത്തതിനാല്‍’ പിന്‍വലിക്കലുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.എത്രയും വേഗം (ബിറ്റ്‌കോയിന്‍) പിന്‍വലിക്കല്‍ സൗകര്യങ്ങള്‍ പ്രവര്‍ത്തനക്ഷമമാകും. പരിഹാരത്തിനായി പ്രവര്‍ത്തിക്കുകയാണ്. “കമ്പനി പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ജാഗ്രത പാലിക്കാന്‍ വിദഗ്ധര്‍ നിക്ഷേപകരെ ഉപദേശിച്ചു. വലിയ തോതിലുള്ള അനിശ്ചിതത്വങ്ങളാണ് ക്രിപ്‌റ്റോമാര്‍ക്കറ്റിന്റെ മുഖമുദ്ര. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബിനന്‍സ് ,സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മാര്‍ച്ചില്‍ നിക്ഷേപങ്ങളും പിന്‍വലിക്കലുകളും നിര്‍ത്തിവച്ചിരുന്നു.
ബിറ്റ്‌കോയിന്‍ നിലവില്‍ 1 ശതമാനം ഇടിഞ്ഞ് 28191 ഡോളറിലാണുള്ളത്. ആഴ്ചയിലെ താണനിരക്കാണിത്. വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന സമയം വരെ കമ്പനി മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.