Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

യോഷിന്ദോ ഇങ്കുമായി ലൈസൻസിംഗ് കരാറിൽ ഏർപ്പെട്ട് ബയോകോൺ ബയോളജിക്‌സ്

ഡൽഹി: ജപ്പാനിലെ ഫാർമ കമ്പനിയായ യോഷിന്ദോ ഇങ്കുമായി ലൈസൻസിംഗ് കരാറിൽ ഏർപ്പെട്ട് ബയോകോൺ ബയോളജിക്‌സ്. ജാപ്പനീസ് വിപണിയിൽ ഉസ്റ്റെകിനുമാബ്, ഡെനോസുമാബ് എന്നി മരുന്നുകൾ വിപണനം ചെയ്യുന്നതിനാണ് നിർദിഷ്ട കരാർ.

രണ്ട് ബയോസിമിലാർ ആസ്തികൾ വാണിജ്യവത്കരിക്കുന്നതിന് ജാപ്പനീസ് ഫാർമസ്യൂട്ടിക്കൽസ് കമ്പനിയായ യോഷിന്ദോ ഇങ്കുമായി തന്ത്രപരമായ ഔട്ട്-ലൈസൻസിംഗ് കരാറിൽ ഏർപ്പെട്ടതായി ബയോകോൺ ബയോളജിക്സ് പ്രഖ്യാപിച്ചു.

ഈ കരാറിന്റെ നിബന്ധനകൾ പ്രകാരം ബയോകോൺ ബയോളജിക്സ് വികസിപ്പിച്ച് നിർമ്മിക്കുന്ന ഉസ്റ്റെകിനുമാബ്, ഡെനോസുമാബ് എന്നിവയ്ക്കായി ജപ്പാനിൽ യോഷിന്ദോയ്ക്ക് പ്രത്യേക വാണിജ്യവൽക്കരണ അവകാശങ്ങൾ ലഭിക്കും. അതേസമയം കരാറിന്റെ സാമ്പത്തിക വ്യവസ്ഥകളെ കുറിച്ച് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

സോറിയാസിസ്, ക്രോൺസ് രോഗം, വൻകുടൽ പുണ്ണ്, പ്ലാക്ക് സോറിയാസിസ്, സോറിയാറ്റിക് ആർത്രൈറ്റിസ് എന്നിവയുൾപ്പെടെയുള്ള രോഗങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു മോണോക്ലോണൽ ആന്റിബോഡിയാണ് ഉസ്റ്റെകിനുമാബ്. എന്നാൽ ഓസ്റ്റിയോപൊറോസിസ് ചികിത്സയ്ക്കുള്ള ഒരു മോണോക്ലോണൽ ആന്റിബോഡിയാണ് ഡെനോസുമാബ്.

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ബയോകോൺ ലിമിറ്റഡ്. ജനറിക് ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെ (എപിഐകൾ) പ്രമുഖ നിർമ്മാതാക്കളാണ് കമ്പനി.

X
Top