സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ബയോകോണിന്റെ ലാഭത്തിൽ 71 ശതമാനം വർധന

ഡൽഹി: 2023 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ അറ്റാദായം 71% (YoY) വർധിച്ച് 144 കോടി രൂപയായി ഉയർന്നതായി ബയോകോൺ അറിയിച്ചു. ഗവേഷണ-വികസന ചെലവുകൾ വർധിച്ചിട്ടും, യുഎസിലെ ബയോസിമിലാർ ഇൻസുലിൻ ഗ്ലാർജിന്റെ വിൽപന ഉയർന്നതാണ് ഈ നേട്ടം കൈവരിക്കാൻ തങ്ങളെ സഹായിച്ചതെന്ന് കമ്പനി അറിയിച്ചു. മുൻ വർഷം ഇതേ കാലയളവിൽ കമ്പനി 84 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. അതേപോലെ ബയോകോണിന്റെ മൊത്തം വരുമാനം 23 ശതമാനം ഉയർന്ന് 2,217 കോടി രൂപയായി വർധിച്ചു.

പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (ഇബിഐടിഡിഎ) എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 9% വർധിച്ച് 478 കോടി രൂപയായി. വരുമാനത്തിന്റെ 45 ശതമാനം സംഭാവന ചെയ്തത് ബയോകോൺ ബയോളജിക്‌സാണ്‌. കൂടാതെ ഈ കാലയളവിൽ കമ്പനിയുടെ ജനറിക് ബിസിനസ് 19% ഉയർന്ന് 580 കോടി രൂപയായി. ഗവേഷണ-വികസനവും മറ്റ് ചെലവുകളും ഉയർന്നില്ലായിരുന്നുവെങ്കിൽ അതിന്റെ അറ്റാദായവും മാർജിനുകളും വളരെ ഉയർന്നതായിരിക്കുമെന്ന് ബയോകോൺ പറഞ്ഞു.

ഈ പാദത്തിൽ ഗവേഷണ-വികസനങ്ങൾക്കായി കമ്പനി 87 കോടി രൂപയുടെ നിക്ഷേപം നടത്തി. രണ്ട് മോണോക്ലോണൽ ആന്റിബോഡികൾക്കായി കമ്പനി ആഗോള ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചതായും, മറ്റ് പൈപ്പ്‌ലൈൻ ആസ്തികൾ ഈ പാദത്തിൽ ഗവേഷണ-വികസന നിക്ഷേപങ്ങളിൽ 120% വർദ്ധനവിന് കാരണമായതായും ബയോകോൺ ബയോളജിക്‌സ് പറഞ്ഞു. ഇത് സമീപകാലത്തെ ഇബിഐടിഡിഎയെ ബാധിക്കുമെങ്കിലും, അത്തരം നിക്ഷേപങ്ങൾ ഭാവി വളർച്ച സുരക്ഷിതമാക്കാൻ ശക്തമായ ഒരു പോർട്ട്‌ഫോളിയോ സൃഷ്ടിക്കുമെന്ന് കമ്പനി പറഞ്ഞു.

X
Top