
മുംബൈ: ശക്തമായ നാലാംപാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബയോകോണ്‍ ഓഹരികള്‍ 8 ശതമാനത്തോളം ഉയര്‍ന്നു. 313.20 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 31.3 ശതമാനം അധികം.
234 കോടി രൂപ അറ്റാദായമാണ് പ്രതീക്ഷിക്കപ്പട്ടിരുന്നത്. വരുമാനം 56.7 ശതമാനം ഉയര്‍ന്ന് 3773.9 കോടി രൂപയിലെത്തി. പ്രതീക്ഷിച്ചിരുന്ന വരുമാനം 3611.7 കോടി രൂപയായിരുന്നു.
ബയോസിമിലേഴ്‌സ് ബിസിനസിന്റെ വളര്‍ച്ചയാണ് വരുമാന വര്‍ദ്ധനവിന് കാരണമായത്. മൊത്തം ടോപ് ലൈനില്‍ 56 ശതമാനമാണ് ബയോസിമിലേഴ്‌സ് സംഭാവന. മരുന്നുകള്‍, സ്‌പെഷ്യാലിറ്റി എപിഐകള്‍ (സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍), അടുത്തിടെ പുറത്തിറക്കിയ ചില ജനറിക് ഫോര്‍മുലേഷന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയും ടോപ്പ്‌ലൈനിനെ സഹായിച്ചു.
ഇബിഐടിഡിഎ മാര്‍ജിന്‍ 24.6 ശതമാനത്തില്‍ നിന്ന് 26.4 ശതമാനമായി വര്‍ദ്ധിച്ചതോടെ പ്രവര്‍ത്തന അളവിലും പുരോഗതി ദൃശ്യമായി. ഐസിഐസിഐ സെക്യൂരിറ്റീസിന് ഓഹരിയില്‍ പോസിറ്റീവ് കാഴ്ചപ്പാടാണ്. ബയോസിമിലേഴ്‌സ് രംഗത്തെ പുരോഗതി, നിക്ഷേപകരുടെ താല്‍പര്യങ്ങളെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകമാകുമെന്ന് അവര്‍ പറയുന്നു.