സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ബിയർ കഫേയെ ഏറ്റെടുക്കാൻ ബിരാ 91

മുംബൈ: ആൽക്കോ-പാനീയ ശൃംഖലയായ ബിയർ കഫേ ഏറ്റെടുക്കാൻ ഒരുങ്ങി ബിരാ 91. ഈ നീക്കത്തിലൂടെ പബ്, ടാപ്പ് റൂം വിഭാഗത്തിലെ അവരുടെ സാന്നിധ്യം ശക്തിപ്പെടുത്താൻ കമ്പനി പദ്ധതിയിടുന്നു. തങ്ങൾക്ക് നിലവിൽ ടയർ 1/2/3 മാർക്കറ്റുകളിലെ 15 നഗരങ്ങളിലായി 33 ഔട്ട്‌ലെറ്റുകൾ ഉണ്ടെന്ന് പബ് ശൃംഖല അവകാശപ്പെടുന്നു.

2012 ഏപ്രിലിൽ പ്രവർത്തനം ആരംഭിച്ച രാജ്യത്തെ മികച്ച ആൽക്കോ-ബിവറേജ് ബ്രാൻഡാണ് ബിയർ കഫേ. ഇത് ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു. ഈ ഏറ്റെടുക്കൽ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും ബ്രാൻഡിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനും സഹായിക്കുമെന്ന് ബിരാ 91 അറിയിച്ചു.

അതേസമയം ഇന്ത്യയിലെ ജനപ്രിയ ബിയർ ബ്രാൻഡുകളിലൊന്നായ ബിര 91 ന് 15 രാജ്യങ്ങളിലെ 500 പട്ടണങ്ങളിൽ പ്രവർത്തന സാന്നിധ്യമുണ്ട്.

X
Top