ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ നിക്ഷേപത്തിനൊരുങ്ങി ബിർള കോർപ്പറേഷൻ

മുംബൈ: കമ്പനിയുടെ ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ നിക്ഷേപത്തിനൊരുങ്ങി എംപി ബിർള ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ ബിർള കോർപ്പറേഷൻ. 2030-ഓടെ ഉൽപ്പാദനശേഷി 30 ദശലക്ഷം ടണ്ണായി ഉയർത്തുന്നതിനായി അടുത്ത എട്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് 1 ബില്യൺ ഡോളർ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നു.

സിമന്റ് നിർമ്മാതാവിന്റെ ഉൽപ്പാദനശേഷി നിലവിൽ പ്രതിവർഷം 20 ദശലക്ഷം ടണ്ണാണ്. ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് പ്രോജക്ടുകൾ വഴിയും അതിൻറെ വിവിധ പ്ലാന്റുകളിലുടനീളമുള്ള ഡീബോറ്റിൽനെക്കിംഗ് വഴിയും ശേഷി വർദ്ധിപ്പിക്കുമെന്ന് ബിർള കോർപ്പറേഷൻ ചെയർമാൻ എച്ച് ലോധ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിവർഷം 4 ദശലക്ഷം ടൺ ശേഷിയുള്ള ഗ്രീൻഫീൽഡ് പ്രോജക്റ്റ് സ്ഥാപിക്കാനും, ബ്രൗൺഫീൽഡ് ശേഷി 4 ദശലക്ഷം ടൺ കൂടി വർദ്ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഏപ്രിൽ അവസാനത്തോടെ, കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ആർസിസിപിഎൽ മഹാരാഷ്ട്രയിലെ മുകുത്ബനിലുള്ള 3.9 ദശലക്ഷം ടൺ ശേഷിയുള്ള സംയോജിത സിമന്റ് പ്ലാന്റിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.

ഇതോടെ കമ്പനിയുടെ ഏകീകൃത വാർഷിക ഉൽപ്പാദന ശേഷി ഏകദേശം 20 ദശലക്ഷം ടണ്ണായി വർധിച്ചു. കൂടാതെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ചരിത്രത്തിലാദ്യമായി 14 ദശലക്ഷം ടണ്ണിലേക്ക് വിൽപ്പന വർധിപ്പിക്കാൻ സിമന്റ് നിർമ്മാതാവിന് സാധിച്ചു.

X
Top