Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

10,000 കോടി വരുമാനം ലക്ഷ്യത്തോടെ ബിർള ഓപസ് പെയ്ൻറ്സ്

ദിത്യ ബിർല ഗ്രൂപ്പിന്റെ ഗ്രാസിം ഇൻഡസ്ട്രീസിന്റെ സബ്സിഡറിയായ ബിർള ഓപസ് പെയിൻ്റ്സ് കമ്പനിയുടെ നാലാമത്തെ നിർമ്മാണ പ്ലാന്‍റ് ചൊവ്വാഴ്ച ആരംഭിക്കും.

പുതിയ പ്ലാന്റ് ആരംഭിക്കുന്നതോടെ പ്രതിവർഷം 230 ദശലക്ഷം ലിറ്റർ (എംഎൽപിഎ) കമ്പനിയിലേക്ക് എത്തുമെന്നും ഇത് ബിർള ഓപസ് പെയിൻ്റ്സിൻ്റെ മൊത്തം ഉൽപ്പാദന ശേഷി 866 എംഎൽപിഎ ആയി ഉയർത്തുമെന്നും ബിർള ഓപസ് പെയിൻ്റ്സ് വ്യക്തമാക്കി.

1,332 പ്രതിവർഷം ദശലക്ഷം ലിറ്റർ (എംഎൽപിഎ) ശേഷിയുള്ള ആറ് നിർമ്മാണ പ്ലാന്റുകൾ സ്ഥാപിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഈ പ്ലാന്‍റ് നിര്‍മിക്കാനായി 10,000 കോടി രൂപയാണ് കമ്പനി ചിലവഴിച്ചത്.

വാട്ടർ-ബേസ്ഡ് പെയിന്‍റ്സ്, എനാമൽ പെയിന്‍റ്സ്, വുഡ് ഫിനിഷ് പെയിന്‍റ്സ് തുടങ്ങിയ പെയിന്‍റുകളായിരിക്കും പ്ലാന്റ് ഉല്‍പാതിപ്പിക്കുക. ഇത് കമ്പനിയുടെ പോർട്ട്ഫോളിയോ ഉയര്‍ത്താനും സഹായിക്കും.

രണ്ടാമത്തെ ഏറ്റവും വലിയ അലങ്കാര പെയിൻ്റ്സ് എന്ന് അവകാശപ്പെടുന്ന ബിർള ഓപസ് പെയിൻ്റ്‌സ് പ്ലാന്റ് ആരംഭിച്ച് ആദ്യ മൂന്ന് വർഷത്തിനുള്ളിൽ തന്നെ 10,000 കോടി രൂപയുടെ വരുമാനം നേടാനാണ് ലക്ഷ്യമിടുന്നത്.

X
Top