ബിര്‍ള ഫെര്‍ട്ടിലിറ്റി ആന്‍ഡ് ഐ.വി.എഫ് ദക്ഷിണേന്ത്യയിലെ പ്രശസ്തമായ എ.ആര്‍.എം.സി ഐ.വി.എഫ് ഫെര്‍ട്ടിലിറ്റി ക്ലിനിക് ശൃംഖലയുടെ മുഖ്യ ഓഹരികള്‍ ഏറ്റെടുക്കുന്നു.
290 കോടി യു.എസ് ഡോളര്‍ വരുമാനമുള്ള സി.കെ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ബിര്‍ള ഫെര്‍ട്ടിലിറ്റി ആന്‍ഡ് ഐ.വി.എഫ് (ബി.എഫ്.ഐ) 500 കോടിയിലധികം രൂപ മുടക്കിയാണ് ക്ലിനിക്കുകളുടെ ശൃംഖല വ്യാപിപ്പിക്കുന്നതെന്ന് സി.കെ ബിര്‍ല ഹെല്‍ത്ത്‌കെയര്‍ വൈസ് ചെയര്‍മാന്‍ അക്ഷത് സേത്, എ.ആര്‍.എം.സി സ്ഥാപകനും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. കെ.യു. കുഞ്ഞിമൊയ്തീന്‍ എന്നിവര്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.