ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ബിര്‍ളസോഫ്റ്റ് ഓഹരി മുന്നേറുമോ?

ന്യൂഡല്‍ഹി: കഴിഞ്ഞ 2 വര്‍ഷത്തില്‍ 928 ശതമാനം വരെ ഉയര്‍ന്ന ഓഹരി പിന്നീട് വിപണി മൂല്യത്തിന്റെ പകുതിയിലധികമാണ് നഷ്ടപ്പെടുത്തിയത്. സമ്മിശ്ര സെപ്തംബര്‍ പാദ ഫലങ്ങളാണ് കമ്പനി പുറത്തുവിട്ടതെന്ന് അനലിസ്റ്റുകള്‍ കരുതുന്നു. ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളും വിതരണ പ്രശ്‌നങ്ങളും കാരണം വരുമാന വളര്‍ച്ചയില്‍ കമ്പനി കുറവ് രേഖപ്പെടുത്തി.

എങ്കിലും 17.8 ശതമാനം വാര്‍ഷിക വര്‍ധനവില്‍ 1,192 കോടി രൂയുടെ വരുമാനം രേഖപ്പെടുത്താന്‍ കമ്പനിയ്ക്കായിട്ടുണ്ട്. അറ്റാദായം 11.6 ശതമാനം ഉയര്‍ന്ന് 115 കോടി രൂപയുമായി.

എന്നാല്‍ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ ബുള്ളിഷാണ്. 284 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദ്ദേശിക്കുമ്പോള്‍ എംകെയ് ഗ്ലോബല്‍ 380 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ റേറ്റിംഗാണ് നല്‍കുന്നത്. നുവാമ ഇന്‍സ്ര്‌റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേ്‌സ് 472 രൂപയും ലക്ഷ്യവില നല്‍കുന്നു.

X
Top