2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

സ്വിഗ്ഗിയിൽ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് ബിരിയാണി

സ്വിഗ്ഗി വഴി ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് ബിരിയാണി. സ്വിഗ്ഗി പുറത്തുവിട്ട കണക്കുകൾ പ്രകാരം തുടർച്ചയായ 9-ാം വർഷമാണ് ബിരിയാണി ഒന്നാമതെത്തുന്നത്. 2024 ൽ സ്വിഗ്ഗി വഴി ഇന്ത്യക്കാർ വാങ്ങി കഴിച്ചത് 8.3 കോടി ബിരിയാണിയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ജനുവരി ഒന്ന് മുതല്‍ നവംമ്പര്‍ 22 -വരെ സ്വിഗ്ഗിക്ക് ലഭിച്ച ഓര്‍ഡറുകളില്‍ ഏറ്റവും കൂടുതല്‍ ബിരിയാണിയാണെന്നാണ് വാര്‍ഷിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

രാജ്യത്ത് ചിക്കന്‍ ബിരിയാണിക്കാണ് ഏറ്റവും കൂടുതൽ ആരാധകരുളളത്. ഓരോ സെക്കന്‍റിലും രാജ്യത്ത് രണ്ടുപേര്‍ വീതം ബിരിയാണി ഓര്‍ഡര്‍ ചെയ്തെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അര്‍ദ്ധരാത്രി 12-നും രണ്ടുമണിക്കുമിടയിലാണ് ഏറ്റവും കൂടുതല്‍ ബിരിയാണി ഓര്‍ഡറുകള്‍ ലഭിച്ചിരിക്കുന്നത്. ‘ലേറ്റ് നൈറ്റ് ക്രേവിങ്സ്’ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബിരിയാണി. ഈ പട്ടികയില്‍ ആദ്യം ഇടം പിടിച്ചിരിക്കുന്നത് ചിക്കന്‍ ബര്‍ഗറാണ്.

ട്രെയിന്‍ യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തതും ബിരിയാണിയാണ്.

ഐ.ആര്‍.സി.ടി.സിയുമായി ചേര്‍ന്ന് ട്രെയിന്‍ യാത്രക്കിടയില്‍ വിവിധ സ്റ്റേഷനുകളില്‍ ഭക്ഷണമെത്തിക്കുന്ന സേവനവും സ്വിഗ്ഗിക്കുണ്ട്. വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്താതെ 25000 ബിരിയാണി ഓര്‍ഡറുകളാണ് സ്വിഗ്ഗിയിലേക്കെത്തിത്.

ദോശയ്ക്കാണ് 2024ലെ ഓർഡറുകളിൽ രണ്ടാംസ്ഥാനം.

X
Top