ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ബിറ്റ്‌കോയിന്‍ വില 30000 ഡോളറിന് മുകളില്‍

ന്യൂഡല്‍ഹി: വിപണി മൂല്യം അനുസരിച്ച് ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍, 30,000 ഡോളറിന് മുകളില്‍ വിലയുയര്‍ത്തി. 2022 ജൂണിന് ശേഷം ആദ്യമായാണ് ബിടിസി വില 30000 കടക്കുന്നത്. വര്‍ഷത്തിന്റെ തുടക്കം മുതല്‍ 80 ശതമാനത്തിലധികം ഉയര്‍ച്ച.

2 ശതമാനത്തിലധികം ഉയര്‍ന്ന് ചൊവ്വാഴ്ച 30262 ഡോളറിലെത്തിയ ടോക്കണ്‍, നടപ്പ് മാസത്തില്‍ 6 ശതമാനം വളര്‍ച്ച കൈവരിച്ചു. മാര്‍ച്ചിലെ നേട്ടം 23 ശതമാനം.

എങ്കിലും 2021 നവംബറില്‍ കുറിച്ച എക്കാലത്തേയും ഉയര്‍ന്നവിലയില്‍ നിന്നും 50 ശതമാനം താഴെയാണ് ഇപ്പോഴും ബിടിസിയുള്ളത്. ഫെഡ് റിസര്‍വ്, പലിശനിരക്ക് വര്‍ദ്ധനവ് നിര്‍ത്തിയേക്കുമെന്ന സൂചനയാണ് റാലിയ്ക്ക് പിന്നില്‍. ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട ഓഹരികളും ചൊവ്വാഴ്ച മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന ക്രിപ്‌റ്റോകറന്‍സി വ്യവസായത്തിന് പുതുജീവന്‍ നല്‍കുന്നതാണ് ബിറ്റോകോയിന്‍ നേട്ടങ്ങള്‍. റെഗുലേറ്റര്‍മാരുടെ കടുത്ത സമീപനവും നിരക്ക് വര്‍ദ്ധനവും കാരണം കഴിഞ്ഞവര്‍ഷം ക്രിപ്‌റ്റോകറന്‍സികള്‍ കൂപ്പുകുത്തിയിരുന്നു.

X
Top