പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

ബിറ്റ് കോയിൻ ഒരു ഭൂലോക തട്ടിപ്പെന്ന് ജെ പി മോർഗൻ മേധാവി

മുംബൈ: അമിതമായ പ്രചാരം കൊണ്ട് തട്ടിപ്പ് നടത്തുന്ന ഒന്നാണ് ബിറ്റ് കോയിനെന്നും സമയം പാഴാക്കാനുള്ള ഒരു മാർഗമാണ് ക്രിപ്റ്റോ കറൻസികളെന്നും ജെ പി മോർഗൻ സി ഇ ഓ ജാമി ഡിമോൺ പറയുന്നു.

താഴ്ന്ന നിലയിൽ നിന്നും ക്രിപ്റ്റോ കറൻസികൾ ഉയരുന്നുണ്ടെങ്കിലും, അതിൽ സമയവും, പണവും അനാവശ്യമായി ചെലവാക്കേണ്ട എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ ക്രിപ്റ്റോ കറൻസികളുടെ നട്ടെല്ലായ ബ്ളോക് ചെയിൻ സാങ്കേതികവിദ്യ വളരെ നല്ലതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകമെമ്പാടുമുള്ള സാമ്പത്തിക സ്ഥാപനങ്ങളും, സെൻട്രൽ ബാങ്കുകളും ബ്ളോക് ചെയിൻ സാങ്കേതിക വിദ്യയെ തങ്ങളുടെ പണമിടപാടുകളുടെ നെടുംതൂണാക്കി മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ആർക്ക്, എപ്പോൾ, എങ്ങോട്ട്, എത്ര പണമിടപാട് നടത്തിയെന്നതു ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയിൽ കൃത്യമായി കാണാമെന്നതിനാൽ ഇതായിരിക്കും ഭാവിയുടെ പണമിടപാടുകളുടെ രേഖപ്പെടുത്തലുകാരൻ എന്ന കാര്യം സാമ്പത്തിക രംഗത്തെ ആഗോള ഭീമന്മാർ മുതൽ സെൻട്രൽ ബാങ്ക് മേധാവികൾ വരെ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്.

X
Top