ബിറ്റ്‌കോയിന്റെ വില ഒരു വർഷം മുമ്പ് 28,000 ഡോളറിൽ നിന്ന് ഈ മാസം 70,000 ഡോളറായി ഉയർന്നിരുന്നു. ഒരു വർഷത്തിൽ തന്നെ 155 ശതമാനം ഉയർന്നതിനാൽ പലരും അതിൽ നിക്ഷേപിക്കാൻ തുടങ്ങുന്നുണ്ട്.
എന്നാൽ നിക്ഷേപക ഗുരുവായ ജിം റോജേഴ്‌സ് പറയുന്നത് ബിറ്റ് കോയിൻ വില പൂജ്യത്തിലേക്കെത്താൻ സാധ്യതയുണ്ടെന്നാണ്. സ്വർണം, വെള്ളി തുടങ്ങിയവയിലെ നിക്ഷേപ ചലനങ്ങളെ കൃത്യമായി പ്രവചിക്കാറുള്ള അദ്ദേഹം ക്രിപ്‌റ്റോകറൻസികളുടെ ദീർഘകാല സാധ്യതകളെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നു.
ബിറ്റ്‌കോയിൻ എന്നെങ്കിലും അപ്രത്യക്ഷമാവുകയും പൂജ്യത്തിലേക്ക് പോകുകയും ചെയ്യും എന്ന് തന്നെയാണ് റോജേഴ്സിന്റെ അഭിപ്രായം.
സ്വർണത്തിനും വെള്ളിക്കും പകരം ബിറ്റ്കോയിൻ വരില്ല എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കാരണം ലോകത്തിലെ മിക്ക ആളുകൾക്കും സ്വർണം, വെള്ളി നിക്ഷേപങ്ങളെ മനസിലാക്കാൻ സാധിക്കും.
പക്ഷേ മിക്കവർക്കും ബിറ്റ്കോയിൻ എന്താണെന്ന് പോലും മനസിലാകുന്നില്ല. എന്നും അദ്ദേഹം പറഞ്ഞു.