Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

സ്വര്‍ണത്തിലേക്ക് ഒഴുകുന്ന നിക്ഷേപത്തിൽ നിരീക്ഷണം കടുപ്പിച്ച് കേന്ദ്രം

കോഴിക്കോട്: കള്ളപ്പണം വെളുപ്പിക്കാന്‍ സ്വര്‍ണത്തിലേക്ക് വന്‍തോതില്‍ പണമൊഴുകുന്നുണ്ടെന്ന സംശയങ്ങളുടെ ചുവടുപിടിച്ച് നിരീക്ഷണങ്ങളും പരിശോധനകളും ഊര്‍ജിതമാക്കി കേന്ദ്രം. പുറമേ, 2002ലെ പണംതിരിമറി തടയല്‍ നിയമവും (പി.എം.എല്‍.എ/PMLA) സ്വര്‍ണവ്യാപാര രംഗത്ത് കര്‍ശനമാക്കിയിട്ടുണ്ട്.

അനധികൃത സ്വര്‍ണ വില്‍പന, നികുതി വെട്ടിപ്പ്, കള്ളപ്പണം എന്നിവ സംബന്ധിച്ച പരിശോധനകളുടെ ഭാഗമായി കഴിഞ്ഞ ദിവസം കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിരവധി സ്വര്‍ണ വ്യാപാരശാലകളില്‍ കേന്ദ്ര ജി.എസ്.ടി ഉദ്യോഗസ്ഥര്‍ മാരത്തണ്‍ റെയ്ഡ് നടത്തി.

മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലായി 15ഓളം കടകളില്‍ റെയ്ഡ് നടന്നു. രാവിലെ ആരംഭിച്ച റെയ്ഡ് മിക്ക കടകളിലും രാത്രി വൈകുവോളം നീണ്ടു. കണക്കില്‍പ്പെടാത്ത സ്റ്റോക്ക് കണ്ട ചില കടകള്‍ക്ക് അപ്പോള്‍ത്തന്നെ പിഴയടയ്ക്കാന്‍ നോട്ടീസും നല്‍കി.

സ്വര്‍ണം വാങ്ങിയാലും പിഎംഎല്‍എ

സ്വര്‍ണം വാങ്ങുന്നത് 10 ലക്ഷമോ അതിലധികമോ തുകയ്ക്കാണെങ്കില്‍ ഇനി പണംതിരിമറി തടയല്‍ നിയമപ്രകാരം (പി.എം.എല്‍.എ) അന്വേഷണം നേരിട്ടേക്കാം.

10 ലക്ഷം രൂപയ്‌ക്കോ അതിലധികമോ തുകയ്ക്ക് ആഭരണങ്ങള്‍ വാങ്ങുന്നവരുടെ രേഖകള്‍ വാങ്ങി സൂക്ഷിക്കണമെന്ന് വ്യാപാരികള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്രം പുറത്തിറക്കിയ സര്‍ക്കുലര്‍ എത്ര തവണകളായാണ് തുക നല്‍കിയത്, എങ്ങനെ നല്‍കി, തീയതി, ഉപഭോക്താവിന്റെ തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങിയവ അഞ്ചുവര്‍ഷത്തേക്ക് സൂക്ഷിക്കണമെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഓഡിറ്റ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദേശം.

സംശയകരമെന്ന് തോന്നുന്നവരുടെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോ (ഇ.ഡി) ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിനോ കൈമാറണം.

സ്വര്‍ണം, വെള്ളി എന്നിവയ്ക്ക് പുറമേ വജ്രം, പ്ലാറ്റിനം തുടങ്ങിയ അമൂല്യരത്‌നങ്ങള്‍ വില്‍ക്കുന്നവര്‍ക്കാണ് ഇത് ബാധകം.

X
Top