
കുരുമുളക് വിപണി കുതിച്ചുചാട്ടങ്ങൾ കാഴ്‌ചവെച്ച ശേഷം സാങ്കേതിക തിരുത്തലിന് ശ്രമം തുടങ്ങി. അന്തർസംസ്ഥാന വാങ്ങലുകാർ ചരക്ക് സംഭരണ രംഗത്ത് താൽക്കാലികമായി അകന്നത് വാരാന്ത്യം ഉൽപന്ന വിലയെ ചെറുതായി ബാധിച്ചു.
കാർഷിക മേഖലകളിൽ നിന്നുള്ള കുരുമുളക് നീക്കം കുറവായതിനാൽ വൈകാതെ വില തിരിച്ചുവരവ് കാഴ്‌ചവെക്കുമെന്ന് കണക്കുകൂട്ടുന്നവരും രംഗത്തുണ്ട്.
ഹൈറേഞ്ച് കുരുമുളകിന്റെ ലഭ്യത വിപണിയുടെ ഡിമാൻഡിന് അനുസൃതമായി ഉയരുന്നില്ല. ഫെബ്രുവരി ആദ്യ വാരം പിന്നിടുമ്പോഴും കൊച്ചിയിലേക്കുള്ള കുരുമുളക് ലഭ്യത കുറവാണ്.