
മുംബൈ: റിലയൻസ് പവറിന്റെ ഓഹരികൾ സ്വന്തമാക്കി ബ്ലാക്ക് റോക്ക്. ബ്ലാക്ക് റോക്കിന്റെ പ്രധാന ഇടിഎഫുകളായ ഐഷെയർസ് എംഎസ്സിഐ ഇന്ത്യ സ്മോൾ ക്യാപ് ഇടിഎഫ്, ഐഷെയർസ് കോർ എംഎസ്സിഐ എമർജിംഗ് മാർക്കറ്റ് ഇടിഎഫ് എന്നിവയാണ് കമ്പനിയിൽ നിക്ഷേപം നടത്തിയത്.
ബ്ലാക്ക് റോക്കിന്റെ ഐഷെയർസ് എംഎസ്സിഐ ഇന്ത്യ സ്മോൾ ക്യാപ് ഇടിഎഫ് റിലയൻസ് പവറിന്റെ 11,89,220 ഓഹരികൾ ഓഹരിയൊന്നിന് 16.40 രൂപ നിരക്കിൽ സ്വന്തമാക്കിയതായി ബിഎസ്ഇയിൽ ലഭ്യമായ ഇടപാട് ഡാറ്റ കാണിക്കുന്നു. ഓഹരി ഏറ്റെടുക്കാനായി ഫണ്ട് റിലയൻസ് പവറിൽ 1.95 കോടി രൂപയാണ് നിക്ഷേപിച്ചത്.
അതുപോലെ, മറ്റൊരു ഫണ്ടായ ഐഷെയർസ് കോർ എംഎസ്സിഐ എമർജിംഗ് മാർക്കറ്റ് ഇടിഎഫ് റിലയൻസ് പവറിന്റെ 72,03,127 ഓഹരികൾ 11.81 കോടി രൂപയ്‌ക്ക് ഏറ്റെടുത്തതായും ഇടപാട് ഡാറ്റ വ്യക്തമാക്കുന്നു.
റിലയൻസ് പവറിന്റെ ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച്, എഫ്പിഐകൾക്ക് കമ്പനിയിൽ 26,47,64,114 ഓഹരികൾ ഉണ്ട്. ഇത് അതിന്റെ ഓഹരി മൂലധനത്തിന്റെ 7.79 ശതമാനം വരും. സമാനായി ഡിഐഐകളുടെ കൈവശം റിലയൻസ് പവറിന്റെ ഓഹരി മൂലധനത്തിന്റെ 3.02 ശതമാനം വരുന്ന 10,27,58,930 ഓഹരികൾ ഉണ്ട്.