ബെംഗളൂരു: തങ്ങളുടെ കൈവശമുള്ള, ഇന്ത്യയിലെ പ്രമുഖ എഡ് ടെക്ക് കമ്പനി ബൈജൂസിന്റെ ഓഹരികളില്‍ പുനര്‍ മൂല്യനിര്‍ണയം നടത്തി യുഎസ് ആസ്ഥാനമായുള്ള ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ബ്ലാക്ക് റോക്ക്. വാല്യുവേഷനില്‍ 50 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം മുതല്‍ ഓഹരി വാല്യുവേഷനില്‍ കമ്പനി കുറവ് വരുത്തിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ 22 ബില്യണ്‍ യുഎസ് ഡോളറായിരുന്നു കമ്പനിയുടെ മൂല്യം. ഒരു ശതമാനത്തില്‍ താഴെ ഓഹരികള്‍ മാത്രമാണ് ബ്ലാക്ക് റോക്കിന്റെ കൈശമുള്ളത്.
2022 ഡിസംബറില്‍ യൂണിറ്റിന് 2400 ഡോളര്‍ നിരക്കില്‍ മൂല്യം കുറക്കുകയായിരുന്നു. ഇതോടെ വാല്യുവേഷന്‍ 11.5 ബില്യണ്‍ ഡോളറായി കുറഞ്ഞു.
2021 സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസിന് 4588 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. തൊട്ടുമുന്‍പുള്ള വര്‍ഷം ഉണ്ടായ നഷ്ടത്തേക്കാള്‍ 19 മടങ്ങ് വര്‍ധനവാണ് ഉണ്ടായത്.
ഇതില്‍ ബൈജൂസിന്റെ മറ്റൊരു സ്ഥാപനമായ ‘വൈറ്റ് ഹാറ്റ് ജൂനിയര്‍’ ആകെ നഷ്ടത്തിന്റെ 26.73 ശതമാനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ ലാഭകരമാക്കുന്നതിനു കമ്പനി ലക്ഷ്യമിട്ടിരുന്നു.