ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

മൂന്ന് സ്റ്റാർട്ടപ്പുകളിലായി 8 മില്യൺ ഡോളർ നിക്ഷേപിച്ച് ബ്ലാക്ക് സോയിൽ

മുംബൈ: ടോൺബോ ഇമേജിങ്, പാരസ്‌ എആർസി, ഡാർ ക്രെഡിറ്റ് എന്നിവയിൽ 8 ദശലക്ഷം ഡോളർ നിക്ഷേപിച്ചതായി പ്രഖ്യാപിച്ച് വെഞ്ച്വർ ഡെബ്റ് സ്ഥാപനമായ ബ്ലാക്ക് സോയിൽ. ഡീപ്‌ടെക്, ധനകാര്യ സേവന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സ്ഥാപനത്തിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഈ നിക്ഷേപം.

മൂന്ന് പുതിയ കമ്പനികളെ തങ്ങളുടെ പോർട്ട്‌ഫോളിയോയിൽ ചേർത്തതായി പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബ്ലാക്ക് സോയിൽ സഹസ്ഥാപകനും ഡയറക്ടറുമായ അങ്കുർ ബൻസാൽ പറഞ്ഞു. ഈ കമ്പനികൾ അവരുടെ സെഗ്‌മെന്റുകളിൽ വമ്പിച്ച വളർച്ച കാണിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗളൂരു ആസ്ഥാനമായുള്ള ടോൺബോ സൈനിക, വാണിജ്യ ആവശ്യങ്ങൾക്കായുള്ള വിപുലമായ ഇലക്‌ട്രോ ഒപ്‌റ്റിക്‌സ് സൊല്യൂഷനുകളുടെ തദ്ദേശീയ നിർമ്മാതാക്കളാണ്. കര, നാവിക, വ്യോമയാന പ്രയോഗങ്ങൾക്കായി ടോൺബോ ഇഒഐആർ സംവിധാനങ്ങൾ വികസിപ്പിക്കുന്നു. അരവിന്ദ് ലക്ഷ്മികുമാർ സഹസ്ഥാപിച്ച ടോൺബോ ഇമേജിംഗിനെ ആർട്ടിമാൻ വെഞ്ചേഴ്‌സ്, എഡൽവെയ്‌സ്, ക്വാൽകോം, സെലെസ്റ്റ എന്നിവയുൾപ്പെടെയുള്ള മാർക്വീ ഡീപ് ടെക് നിക്ഷേപകർ പിന്തുണയ്ക്കുന്നു.

എം ശിവ രാമ വര പ്രസാദ് 2008-ൽ സ്ഥാപിച്ച ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള ആദ്യത്തെ എആർസി ആണ് പാരസ്‌. അതേസമയം മുനിസിപ്പാലിറ്റികളിലെ ജീവനക്കാർക്ക് വ്യക്തിഗത വായ്പകളും, വനിതാ സംരംഭകർക്ക് എംഎസ്എംഇ വായ്പകളും നൽകുന്ന ആർബിഐ അംഗീകൃത എൻബിഎഫ്‌സിയാണ് ഡാർ ക്രെഡിറ്റ്. കമ്പനിക്ക് ആറ് സംസ്ഥാനങ്ങളിലായി 23 ശാഖകളുണ്ട്.

X
Top