ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഡിസ്നിയുടെ ഇന്ത്യൻ വിഭാഗത്തിൽ ഓഹരി പങ്കാളിത്തത്തിനായി പ്രാരംഭ ചർച്ചകൾ നടത്തി ബ്ലാക്‌സ്റ്റോൺ

മുംബൈ: പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ബ്ലാക്ക്‌സ്റ്റോൺ, എന്റർടൈൻമെന്റ് സ്ഥാപനമായ വാൾട്ട് ഡിസ്നിയുടെ ഇന്ത്യൻ വിഭാഗത്തിൽ ഓഹരി പങ്കാളിത്തത്തിനായി പ്രാഥമിക ചർച്ചകൾ നടത്തിയതായി സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

അതിശക്തമായ മത്സരം നടക്കുന്ന ഇന്ത്യൻ വിപണിയിൽ ഡിസ്നിയുടെ ആസ്തികളിൽ നോട്ടമുള്ള ബ്ലാക്ക്‌സ്റ്റോൺ, ഇവിടെ ഡിജിറ്റൽ, ടിവി ബിസിനസ്സിനായി ഒരു വിൽപനയിലൂടെയോ അല്ലെങ്കിൽ സംയുക്ത സംരംഭ പങ്കാളിയിലൂടെയോ അവസരം കണ്ടെത്താൻ ശ്രമിക്കുകയാണ്.

ബ്ലാക്ക്‌സ്റ്റോണും ഡിസ്നിയും ഈ വാർത്തയോട് പ്രതികരിക്കാൻ വിസമ്മതിച്ചു. ദി ഇക്കണോമിക് ടൈംസാണ് ബുധനാഴ്ച ചർച്ചകൾ സംബന്ധിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.

X
Top