Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സെലക്ട് സിറ്റിവാക്ക് മാൾ ഏറ്റെടുക്കാൻ ചർച്ച നടത്തി ബ്ലാക്ക്‌സ്റ്റോൺ

ഡൽഹി: രാജ്യത്ത് ഒരു ചതുരശ്ര അടിക്ക് ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്ന ഡൽഹിയിലെ പ്രീമിയം മാളായ സെലക്‌ട് സിറ്റിവാക്കിനെ ഏറ്റെടുക്കാൻ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോൺ ചർച്ചകൾ നടത്തിവരികയാണെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഗ്രൂപ്പിന്റെ ഇന്ത്യൻ റീട്ടെയിൽ പോർട്ട്‌ഫോളിയോ വിഭാഗമായ നെക്‌സസ് മാൾസ് വഴിയാണ് ബ്ലാക്ക്‌സ്റ്റോൺ ചർച്ചകൾ നടത്തുന്നത്.

റീട്ടെയിൽ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ്കൾ സമാരംഭിക്കുന്നതിനുള്ള ബ്ലാക്ക്‌സ്റ്റോൺ ഗ്രൂപ്പിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഏറ്റെടുക്കലെന്നാണ്‌ റിപ്പോർട്ടുകൾ. സെലക്ട് സിറ്റിവാക്കിന്റെ 15 വർഷത്തെ പ്രവർത്തനത്തിനിടയിൽ സെലക്ട് ഗ്രൂപ്പിന്റെ പ്രൊമോട്ടർ ഇതുവരെ ഒരു മാളും അതിന്റെ പോർട്ട്‌ഫോളിയോയിൽ ചേർത്തിട്ടില്ല.

അതേസമയം റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് (REIT) എന്നത് വാണിജ്യ, പാർപ്പിട അല്ലെങ്കിൽ റീട്ടെയിൽ കോംപ്ലക്സുകൾ വാടകയ്ക്ക് നൽകുന്ന ഒരു പൊതു ലിസ്റ്റഡ് കമ്പനിയാണ്.

ഈ ഇടപാടിന്റെ മൂല്യം ₹ 3,000 കോടിക്കും ₹ 4,000 കോടിക്കും ഇടയിലായിരിക്കാമെന്നും, മാളിന്റെ വാടക പ്രതിമാസം ചതുരശ്ര അടിക്ക് ഏകദേശം ₹ 1,200 ആയിരിക്കുമെന്നും, ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു. 2003-ൽ യോഗ് രാജ് അറോറ, നീരജ് ഘേയ്, അർജുൻ ശർമ്മ എന്നിവർ ചേർന്നാണ് സെലക്ട് സിറ്റിവാക്കിന്റെ ആശയം രൂപപ്പെടുത്തിയത്.

X
Top