
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സേവന ദാതാവായ ആര്‍ സിസ്റ്റംസ് ഇന്റര്‍നാഷണലിന്റെ 52 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബ്ലാക്ക്‌സ്റ്റോണ്‍.
2904 കോടി രൂപ (359 ദശലക്ഷം ഡോളര്‍) യാണ് ഇതിനായി ബ്ലാക്ക്‌സ്‌റ്റോണ്‍ ചെലവഴിക്കുക. പ്രഖ്യാപനം പുറത്തുവന്നതിനെ തുടര്‍ന്ന് ആര്‍ സിസ്റ്റംസിന്റെ ഓഹരി 18 ശതമാനത്തോളം ഉയര്‍ന്നു.
ഓഹരിക്ക് 246 രൂപ നിരക്കില്‍ ബ്ലാക്ക്‌സ്‌റ്റോണ്‍ സോപാധിക ഡീലിസ്റ്റിംഗ് ഓഫറും അവതരിപ്പിക്കും. പതിവ് ക്ലോസിംഗ് നിബന്ധനകള്‍ക്കും റെഗുലേറ്ററി അംഗീകാരങ്ങള്‍ക്കും വിധേയമായി വരും മാസങ്ങളില്‍ ഇടപാട് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ബ്ലാക്ക് സ്‌റ്റോണുമായുള്ള പങ്കാളിത്തം തങ്ങളെ വളര്‍ച്ചയുടെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുമെന്ന് ആര്‍ സിസ്റ്റംസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സതീന്ദര്‍ സിംഗ് രേഖി പറഞ്ഞു.
ബ്ലാക്ക്‌സ്‌റ്റോണിനെ സ്വാഗതം ചെയ്യാനും ഐടി സേവനങ്ങളിലെ അവരുടെ സ്‌കെയില്‍, വൈദഗ്ദ്ധ്യം, ആഗോള ട്രാക്ക് റെക്കോര്‍ഡ് എന്നിവയില്‍ നിന്ന് പ്രയോജനം നേടാനും കമ്പനി മാനേജ്‌മെന്റ് തയ്യാറായെന്നും രേഖി അറിയിച്ചു.
സപ്പോര്‍ട്ട് ചെയ്യാന്‍ ഒരു പങ്കാളിയെ കമ്പനിയ്ക്ക് ആവശ്യമായിരുന്നു. ബ്ലാക്ക്‌സ്റ്റോണിലൂടെ അത് ലഭ്യമായി.