Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ആർ സിസ്റ്റംസ് ഇന്റർനാഷണലിന്റെ ഓഹരികൾ ഏറ്റെടുക്കാൻ ബ്ലാക്ക്‌സ്റ്റോൺ

മുംബൈ: ഡിജിറ്റൽ സേവന സ്ഥാപനമായ ആർ സിസ്റ്റംസ് ഇന്റർനാഷണലിന്റെ ഭൂരിഭാഗം ഓഹരികളും 2,904 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി ഭീമനായ ബ്ലാക്ക്‌സ്റ്റോൺ. നിർദിഷ്ട ഇടപാടിനായി ആർ സിസ്റ്റംസിന്റെ പ്രൊമോട്ടർമാരുമായി കമ്പനി കരാറിൽ ഒപ്പുവെച്ചതായി ബ്ലാക്ക്‌സ്റ്റോൺ പ്രസ്താവനയിൽ പറഞ്ഞു.

ഡിജിറ്റൽ ഐടി സേവനങ്ങളുടെ ഒരു മുൻനിര ദാതാവാണ് 1993-ൽ സ്ഥാപിതമായ ആർ സിസ്റ്റംസ്. ഇത് ഉൽപ്പന്ന എഞ്ചിനീയറിംഗിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കൂടാതെ കമ്പനി ആഗോളതലത്തിൽ സാങ്കേതികവിദ്യ, മീഡിയ, ടെലികോം, സാമ്പത്തിക സേവന മേഖലകൾ എന്നിവിടങ്ങളിൽ നിന്നുള്ള 250-ലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.

വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യാ പസഫിക്, ഇന്ത്യ എന്നിവിടങ്ങളിൽ ഡെലിവറി സെന്ററുകളുള്ള കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷം 1,445 കോടി രൂപയുടെ വരുമാനം നേടി. നിലവിൽ സ്ഥാപനത്തിന്റെ പ്രൊമോട്ടർമാർക്ക് ആർ സിസ്റ്റംസിൽ 52 ശതമാനം ഓഹരിയുണ്ട്. ഇതിന്റെ ഭൂരിഭാഗം ഓഹരികളാണ് ബ്ലാക്ക്‌സ്റ്റോൺ ഏറ്റെടുക്കുന്നത്.

ബ്ലാക്ക്‌സ്റ്റോൺ ഇതിന് മുൻപ് എംഫാസിസ്, വിഎഫ്എസ്, ഐബിഎസ് സോഫ്‌റ്റ്‌വെയർ, ഇന്റലിനെറ്റ്, സിംപ്ലിലേർൺ തുടങ്ങിയ ആഭ്യന്തര സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഒരു പ്രമുഖ നിക്ഷേപ സ്ഥാപനമെന്ന നിലയിൽ ബ്ലാക്ക്‌സ്റ്റോണിൻ്റെ നിലവിലെ നിക്ഷേപ മൂല്യം 954 ബില്യൺ യുഎസ് ഡോളറാണ്.

X
Top